പ്രായപൂർത്തി ആകാത്ത കുട്ടിക്ക് നേരെ അശ്ശീല ആംഗ്യം; പ്രതിക്ക് രണ്ടു വർഷം തടവ്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് നേരെ ഉടുമുണ്ടുയർത്തി ലൈംഗിക ഉദ്ദേശത്തോടെ അശ്ലീല ആംഗ്യം കാട്ടിയ പ്രതിക്ക് പോക്സോ ആക്ട് പ്രകാരം രണ്ട് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.കോട്ടൂർ എരുമക്കുഴി മാമൂട് തടത്തരികത്ത് വീട്ടിൽ സജീവ് കുമാർ (46) നെ കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി രമേശ് കുമാർ ആണ് ശിക്ഷ വിധിച്ചത് .പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്കൂട്ടർ അഡ്വക്കേറ്റ് ഡിആർ പ്രമോദ് ഹാജരായി.

ALSO READ:പോക്സോ കേസിൽ പ്രതിക്ക് കഠിന തടവ് വിധിച്ച് അതിവേഗ പോക്സോ കോടതി

2019 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മുറ്റം വൃത്തിയാക്കി കൊണ്ട് നിന്ന പെൺകുട്ടിയെ പ്രതി ശബ്ദമുണ്ടാക്കി വിളിക്കുകയും കുട്ടിയുടെ ശ്രദ്ധ തിരിച്ചു ശേഷം ലൈംഗിക ഉദ്ദേശത്തോടുകൂടി പ്രതി ഉടുത്തിരുന്ന വസ്ത്രം ഉയർത്തിക്കാട്ടി ലൈംഗിക ഭാഗം കാണിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്.നെയ്യാർ ഡാം പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന ശ്രീകുമാർ സാബുജി എന്നിവരാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.പിഴ തുക അതിജീവിതക്കു നൽകണം. അല്ലാത്തപക്ഷം രണ്ട് മാസം കൂടി അധിക കഠിനതടവിന് പ്രതി വിധേയനാകണമെന്നും കോടതി ഉത്തരവിട്ടു.പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 12 സാക്ഷികളെ വിസ്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News