കാസർഗോഡ് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസ്; പ്രതി പിടിയിൽ

കാസർഗോഡ് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലംഗികാതിക്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. ആന്ധ്രപ്രദേശിൽ നിന്നാണ് കാഞ്ഞങ്ങാട് താമസിക്കുന്ന കുടക് സ്വദേശിയായ പി എ സലീമിനെ അന്വേഷണസംഘം പിടികൂടിയത്. നാടിനെ നടുക്കിയ സംഭവം നടന്ന് പത്താം ദിവസമാണ് പ്രതി പി എ സലീം അന്വേഷണസംഘത്തിന്റെ പിടിയിലായത്. പ്രതിക്ക് വേണ്ടി ഇതര സംസ്ഥാനങ്ങളിൽ വ്യാപകമായ അന്വേഷണം നടത്തിയ പോലീസ് ആന്ധ്രപ്രദേശിൽ നിന്നാണ് പിടികൂടിയത്.

Also Read: പെരിയാറിൽ മൽസ്യങ്ങൾ ചത്ത് പൊങ്ങിയ സംഭവം; ഫിഷറീസ് സർവകലാശാല വിദഗ്ധരുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

സ്വന്തമായി ഫോണില്ലാത്ത പ്രതി കാഞ്ഞങ്ങാടെത്തിയാൽ ഭാര്യയുടെയും കുടകിലെത്തിയാൽ അമ്മയുടെയും ഫോണാണ് ഉപയോഗിച്ചിരുന്നത്. ഇത് അന്വേഷണസംഘത്തെ വലിച്ചിരുന്നു. ഇതിനിടെ പ്രതി മറ്റൊരാളുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് വിളിച്ചതാണ് നിർണായകമായത്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് മേൽപറമ്പ് സ്റ്റേഷനിലെ പോക്സോ കേസിലും കുടകിൽ മാലപൊട്ടിക്കൽ കേസിലും പ്രതിയാണ് സലിം. പോക്സോ കേസിൽ മൂന്നുമാസം റിമാൻഡിൽ ആയിരുന്നു.

Also Read: തദ്ദേശ വാർഡുകളുടെ എണ്ണം വർധിപ്പിക്കാനുള്ള കരട് ബിൽ അംഗീകരിച്ചു: മന്ത്രിസഭായോഗ തീരുമാനങ്ങൾ

ഈ മാസം 15നാണ് കാഞ്ഞങ്ങാട് ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തി സ്വർണ്ണക്കമ്മൽ കവർന്ന് ഉപേക്ഷിച്ചത്. പുലർച്ചെ രണ്ടുമണിക്ക് മുത്തച്ഛൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം നടന്നതിന് പിന്നാലെ ഇയാൾ നാട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ അന്വേഷണ സംഘം പ്രതിയെ കേരളത്തിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News