റാന്നിയില്‍ യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി; പ്രതികള്‍ ഒളിവില്‍

ranni ambadi murder

റാന്നി മക്കപ്പുഴയില്‍ യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രി എട്ടുമണിക്കാണ് സംഭവം. അമ്പാടി സുരേഷ് ആണ് കൊല്ലപ്പെട്ടത്. ബിവറേജിന് സമീപം പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ അജോയ് , ശ്രീകുട്ടന്‍ , അരവിന്ദ് എന്നിവരാണ് പ്രതികള്‍. കൊലപാതകത്തിന് ശേഷം കാറ് ഉപേക്ഷിച്ചു പ്രതികള്‍ ഒളിവില്‍ പോയി.

Also Read : ലീവ് കിട്ടാത്തതിൽ മനംനൊന്ത് മലപ്പുറത്ത് തണ്ടർബോൾട്ട് കമാൻഡോ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു

ഇന്നലെ രാത്രി റാന്നിയിലെ ബിവറേജസ് കോര്‍പ്പറേഷന് മുന്നില്‍ തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് രണ്ടുകൂട്ടര്‍ തമ്മില്‍ അടിപിടിയുമുണ്ടായി. ഇതിനു പിന്നാലെ യുവാവിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആദ്യം അപകടമരണമാണെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അടിപിടിയുടെ വൈരാഗ്യത്തില്‍ കാര്‍ ഇടിപ്പിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയത്.

മറ്റൊരു സംഭവത്തിൽ, മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ പൊലീസ് ഉദ്യോഗസ്ഥൻ സ്വയം വെടിവെയ്ച്ച് മരിച്ചു. വയനാട് കൽപ്പറ്റ തെക്കുന്തറ ചെങ്ങഴിമ്മൽ വീട്ടിൽ വിനീത് ആണ് പൊലീസ് ക്യാമ്പിൽ നിന്നും സ്വയം വെടിവെച്ച് മരിച്ചത്. ലീവ് ആവശ്യപ്പെട്ടപ്പോൾ ലഭിക്കാത്തതിലുള്ള നിരാശയാണ് യുവാവിൻ്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News