കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം; പ്രതി പിടിയിൽ

KOLLAM

കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. പുലർച്ചയോടെയാണ് മൈനാഗപ്പള്ളി സ്വദേശി അജ്മല്‍ പിടിയിലായത്. പ്രതി മദ്യലഹരിയിൽ ആയിരുന്നു എന്ന് സൂചനയുണ്ട്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അമിതവേഗത്തിലെത്തിയ കാർ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Also Read: കണ്ണ് തുടച്ച് കളിക്കളത്തിലേക്ക്; ബ്ലാസ്റ്റേഴ്‌സ് ടീമിനെ സ്റ്റേഡിയത്തിലേക്ക് ആനയിച്ച് വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരായ കുട്ടികൾ

തുടർന്ന് ആളുകൾ ഓടിക്കൂടിയപ്പോൾ കാർ യുവതിയുടെ ദേഹത്ത് കൂടി കയറ്റി ഇറക്കി പോകുകയായിരുന്നു. നാട്ടുകാർ തടഞ്ഞിട്ടും കാർ വകവയ്ക്കാതെ പോയി. ഗുരുതരമായി പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശി കുഞ്ഞുമോളാണ് അപകടത്തിൽ മരിച്ചത്. അപകടം വരുത്തിയ കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അപകടത്തിൽ പരിക്കേറ്റ ഫൗസിയ എന്ന യുവതി ആശുപത്രിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News