മോൻസൻ മാവുങ്കൽ പ്രതിയായ രണ്ടാമത്തെ പോക്‌സോ കേസിൽ വിധി ഇന്ന്

monson mavunkal

പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കൽ പ്രതിയായ രണ്ടാമത്തെ പോക്‌സോ കേസിൽ ഇന്ന് വിധി പറയും. പെരുമ്പാവൂർ അതിവേഗ സ്പെഷ്യൽ കോടതിയാണ്‌ വിധി പറയുക. വീട്ടുജോലിക്കാരിയുടെ പതിനേഴുകാരിയായ മകളെ മോൻസൻ്റെ മാനേജർ ജോഷി പീഡിപ്പിച്ച കേസിലാണ്‌ വിധി പറയുന്നത്.

ALSO READ: ബലാത്സംഗ കേസ്; നടന്‍ സിദ്ധിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കേസിൽ ജോഷി ഒന്നാം പ്രതിയും മോൻസൺ മാവുങ്കൽ രണ്ടാം പ്രതിയുമാണ്‌. 2019ലായിരുന്നു കേസിനാസ്‌പദമായ സംഭവം.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തതടക്കമുള്ള കുറ്റങ്ങളാണ്‌ ജോഷിയ്‌ക്ക്‌ മേൽ ചുമത്തിയിരിക്കുന്നത്‌. കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചു വച്ച കുറ്റമാണ്‌ മോൻസന്റെ പേരിലുള്ളത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News