വൈദ്യുതി മോഷണം നടത്തിയതായുള്ള ആരോപണത്തെ തുടര്‍ന്ന് സമാജ് വാദ് പാര്‍ട്ടി എംപി സിയാ ഉര്‍ റഹ്മാന്‍ ബര്‍ബിന് 1.91 കോടിയുടെ പിഴ ചുമത്തി യുപി വൈദ്യുത വകുപ്പ്. എംപിയുടെ വസതിയില്‍ സ്ഥാപിച്ച രണ്ട് ഇലക്ട്രിക്ക് മീറ്ററുകളില്‍ കേടുപാടുകള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ വൈദ്യുത സമിതിയുടെ ചെയര്‍മാന്‍ കൂടിയാണ് എംപി.
വൈദ്യുത വകുപ്പ് അധികൃതര്‍ എംപിയുടെ വസതിയില്‍ വ്യാഴാഴ്ച പരിശോധന നടത്തിയിരുന്നു. മീറ്റര്‍ റീഡിംഗിന് പുറമേ എസി ഉള്‍പ്പെടെയുള്ള വൈദ്യുതോപകരണങ്ങളുടെ പ്രവര്‍ത്തിയും ഇവര്‍ പരിശോധിച്ചു. ഇതിനിടെയാണ് രണ്ട് കിലോ വാട്ടിന്റെ കണക്ഷനുള്ള വീട്ടില്‍ 16.5 കിലോവോട്ടാണ് ലോഡ് വരുന്നതെന്ന് വ്യക്തമായത്.
ALSO READ: അംബേദ്കറിനെതിരായ പരാമർശം; രാജ്യതലസ്ഥാനത്ത് പ്രതിഷേധാഗ്നി തീർത്ത് ഇന്ത്യാമുന്നണി
എംപിയുടെ വസതിയിലെ സോളാര്‍ പാനലുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഈ പാനലുകള്‍ വഴിയാണ് കൂടുതല്‍ വൈദ്യുതി എടുക്കുന്നതെന്നാണ് എംപിയുടെ വീട്ടുകാരുടെ വാദം. കഴിഞ്ഞ ആറു മാസമായി എംപിയുടെ വസതിയിലെ വൈദ്യുത ബില്‍ പൂജ്യമായിരുന്നു. ഈ സംഭവത്തോടെ വീട്ടിലെ വെദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.
വൈദ്യുത മോഷണ നിരോധന നിയമത്തിലെ 136ാം വകുപ്പുപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here