മാറനല്ലൂരിലെ ആസിഡ് ആക്രമണം; പ്രതി ആത്മഹത്യ ചെയ്തു

മാറനല്ലൂരില്‍ സിപിഐ നേതാവ് സുധീര്‍ ഖാന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതി
ആത്മഹത്യ ചെയ്തു. മധുരയിലെ ലോഡ്ജിലാണ് പ്രതി സജി കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐ മണ്ഡലം കമ്മിറ്റി അംഗവും മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമാണ് മരിച്ച സജി കുമാര്‍.

Also Read- തിരുവനന്തപുരത്ത് ഗുണ്ടയെ പിടികൂടുന്നതിനിടെ 2 എസ്‌ഐമാര്‍ക്ക് കുത്തേറ്റു

ഞായറാഴ്ചയാണ് മാറന്നല്ലൂരിലെ വീട്ടിനുള്ളില്‍ കയറി ഉറങ്ങി കിടക്കുകയായിരുന്ന സുധീര്‍ഖാന്റെ മുഖത്തേക്ക് സജികുമാര്‍ ആസിഡൊഴിച്ചത്. മാറനല്ലൂരിലെ സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനമാണ് എ. ആര്‍. സുധീര്‍ഖാന്‍. സാരമായി പൊള്ളിലേറ്റ സുധീര്‍ ഖാന്‍ അപകടനില തരണം ചെയ്തുവെങ്കിലും തീവ്ര പരിചരണവിഭാഗത്തിലാണ്. സുധീര്‍ ഖാന് 45 ശതമാനം പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം.

Also Read- അമ്മയ്ക്കരികിൽ കിടന്നുറങ്ങിയ പിഞ്ചുകുഞ്ഞിനെ കടിച്ചെടുത്ത് കാട്ടുപൂച്ച; വീടിന് മുകളിൽ നിന്ന് താഴേക്ക് ഇട്ടു, ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News