മകളേയും വിവാഹമാലോചിച്ച പൊലീസ് ഉദ്യോഗസ്ഥയേയും കൊന്ന് ജയിലില്‍ പോകാന്‍ പദ്ധതിയിട്ടു; പൊലീസിന്റെ പിടിവീണതോടെ ‘ആസൂത്രണം’ പാളി

മാലേവിക്കരയില്‍ ആറ് വയസുകാരിയെ വെട്ടിക്കൊന്ന മഹേഷ് വിവാഹമാലോചിച്ച പൊലീസ് ഉദ്യോഗസ്ഥയേയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി വിവരം. ഭാര്യ വിദ്യ ആത്മഹത്യ ചെയ്തതിന് ശേഷം വൈവാഹിക പംക്തി വഴി ഇയാള്‍ ഒരു സിവില്‍ പൊലീസ് ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മഹേഷിന്റെ സ്വഭാവദൂഷ്യം കാരണം അവര്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതിന്റെ പകയാണ് പൊലീസ് ഉദ്യോഗസ്ഥയെ കൊല്ലാന്‍ ഇയാള്‍ പദ്ധതിയിട്ടതിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.

Also Read- ‘അന്ന് ശല്യം സഹിക്കവയ്യാതെ ഭാര്യ ആത്മഹത്യ ചെയ്തു; ഇന്ന് മകളെ വെട്ടിക്കൊന്നു’; ലഹരി ഉപയോഗം നാല് വര്‍ഷം കൊണ്ട് ഒരു കുടുംബത്തെ ഇല്ലാതാക്കി

അമ്മയുടെ ആത്മഹത്യയ്ക്ക് ശേഷം മഹേഷിനൊപ്പമായിരുന്നു നക്ഷത്ര താമസിച്ചിരുന്നത്. തുടക്കത്തില്‍ മകളോട് സ്‌നേഹം പുലര്‍ത്തിയിരുന്ന മഹേഷ് മദ്യത്തിനും ലഹരിക്കും അടിമയായതിന് ശേഷമാണ് മകളെ അവഗണിച്ചു തുടങ്ങിയത്. ഭാര്യ ആത്മഹത്യ ചെയ്തതിന് ശേഷം ഭാര്യ വീട്ടുകാരുമായി ഇയാള്‍ അകലം പാലിച്ചിരുന്നു. മകള്‍ ഭാര്യ വീട്ടില്‍ പോകുന്നതിനേയും എതിര്‍ത്തിരുന്നു. അടുത്തിടെയാണ് വൈവാഹിക പംക്തി വഴി പൊലീസ് ഉദ്യോഗസ്ഥയുടെ വിവാഹാലോചന മഹേഷിന് വന്നത്. അന്വേഷണത്തില്‍ മഹേഷിനെക്കുറിച്ച് മോശമായ വിവരങ്ങള്‍ അറിഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. ഇതിന്റെ വിരോധത്തില്‍ മഹേഷ് യുവതി ജോലി ചെയ്യുന്ന സ്ഥലത്തെത്തി അവരെ ശല്യപ്പെടുത്തി. ഇത് സംബന്ധിച്ച് മാവേലിക്കര പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. ഈ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥയോട് ഇയാള്‍ക്ക് കടുത്ത വൈര്യം പുലര്‍ത്തിയിരുന്നു. അങ്ങനെയാണ് പൊലീസ് ഉദ്യോഗസ്ഥയെ കൊല്ലാന്‍ ഇയാള്‍ പദ്ധതിയിട്ടതെന്നാണ് സൂചന.

Also Read- മരണകാരണം ഒറ്റവെട്ട് , നട്ടെല്ലും സുഷുമ്നയും വിച്ഛേദിക്കപ്പെട്ടു; നക്ഷത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ആദ്യം പൊലീസ് ഉദ്യോഗസ്ഥയെ കൊല്ലാനാണ് ഇയാള്‍ തീരുമാനിച്ചത്. എന്നാല്‍ മകള്‍ അനാഥയാകുമെന്ന് കരുതി പദ്ധതി മാറ്റി. ആദ്യം മകളേയും പിന്നീട് പൊലീസ് ഉദ്യോഗസ്ഥയേയും കൊന്ന ശേഷം പൊലീസില്‍ കീഴടങ്ങാന്‍ പദ്ധതിയിട്ടു. ഇതിനായി മഴു സംഘടിപ്പിച്ചു. മകളെ കൊന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മഹേഷിന് പിടിവീണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News