ആലുവയില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയിലായി. മൂക്കന്നൂര്‍ സ്വദേശി 23 വയസുള്ള ഐസക്കാണ് പിടിയിലായത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ വെള്ളിയാഴ്ച വൈകിട്ടാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മൂത്രമൊഴിക്കാനായി കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ പൊലീസ് സെല്‍ തുറന്നു നല്‍കുകയും ഇയാള്‍ ഇറങ്ങി ഓടുകയുമായിരുന്നു. രാത്രി മുതല്‍ തന്നെ ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. ഇന്ന് രാവിലെ മൂക്കന്നുരില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്.
Accused of POCSO case who escaped from police custody arrested in Aluva. 23-year-old Isaac, a native of Mookkannoor, was arrested. He was taken into police custody on Friday evening in the case of molesting a schoolgirl.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here