8,000 കുവൈത്ത് ദിനാര്‍ മോഷ്ടിച്ചെന്ന് ആരോപണം; പ്രവാസിക്ക് യാത്രാവിലക്ക്

8,000 കുവൈത്ത് ദിനാര്‍ മോഷ്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് യാത്രാവിലക്ക്. അല്‍അയൂണ്‍ ഏരിയയില്‍ താമസിക്കുന്ന കുവൈത്ത് പൗരന്റെ ഹോം ഓഫീസില്‍ നിന്ന് 8,000 ദിനാര്‍ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് നടപടി.

ALSO READ:ലോക ക്ഷീര ദിനം: ക്ഷീര കര്‍ഷകര്‍ക്ക് 17 കോടിയുടെ ആനുകൂല്യവുമായി മില്‍മ മലബാര്‍ റീജ്യന്‍

കേസിനെ തുടര്‍ന്ന് അല്‍ നസീം പൊലീസ് പ്രവാസിയെ യാത്രാ നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തുകയും പിന്നാലെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച ഇയാള്‍ പണം മോഷ്ടിക്കുകയും തുടര്‍ന്ന് ഫോണ്‍ ഓഫ് ചെയ്യുകയും ചെയ്തതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

ALSO READ:ഗാന്ധിജിയെ വധിക്കാൻ ഗോഡ്സെ ചെയ്തതിനേക്കാൾ വലുതാണ് ഇപ്പോൾ നരേന്ദ്രമോദി ചെയ്തത്: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here