മോട്ടോര്‍ പമ്പ് മോഷ്ടിച്ച പ്രതികള്‍ പിടിയില്‍

വള്ളക്കടവ് സുനാമി ഫ്ളാറ്റിന് സമീപമുള്ള വീട്ടില്‍ നിന്നും മോട്ടോര്‍ പമ്പ് മോഷ്ടിച്ച പ്രതികള്‍ പൊലീസ് പിടിയിലായി. ഇരവിപുരം, വടക്കുംഭാഗം, ഇടക്കുന്ന് ലക്ഷം വീട്ടില്‍ പ്രസാദ് മകന്‍ മോന്‍കുട്ടന്‍ എന്ന പ്രവീണ്‍(21), ഇരവിപുരം, വടക്കുംഭാഗം, ഇടക്കുന്ന് ലക്ഷം വീട്ടില്‍ സ്നേഹതീരം സുനാമി ഫ്ളാറ്റില്‍ ഷിബു സ്റ്റീഫന്‍ മകന്‍ ഷിബിന്‍ (19) എന്നിവരാണ് ഇരവിപുരം പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 3.45 മണിയോടെ വള്ളക്കടവ് സുനാമി ഫ്ളാറ്റിന് സമീപമുള്ള വയലില്‍ വീട്ടില്‍ നിന്നുമാണ് ഇവര്‍ മോട്ടോര്‍ പമ്പ് മോഷ്ടിച്ചെടുത്തത്.

മോഷ്ടിച്ചെടുത്ത പമ്പ് ഇവര്‍ ആക്രിക്കടയില്‍ മറിച്ച് വില്‍ക്കുകയായിരുന്നു. ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളുമായി ആക്രമിക്കടയില്‍ എത്തിയ പൊലീസ് തൊണ്ടിമുതലായ പമ്പ് കണ്ടെടുക്കുകയും ചെയ്യ്തു. ഇരവിപുരം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അജിത്ത് കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ അനീഷ്, എ.എസ്.ഐ നൗഷാദ്, സി.പി.ഓ മാരായ അനീഷ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

also read; ആറ് വർഷത്തെ പ്രണയം, ഒടുവിൽ മറ്റൊരു പെൺകുട്ടിയുമായി വിവാഹം; കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സൈനികൻ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News