ചേര്‍പ്പിലെ സദാചാരക്കൊല, 4 പേര്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍

തൃശ്ശൂര്‍ ചേര്‍പ്പ് ചിറയ്ക്കലിലെ സദാചാരക്കൊലയില്‍ നാല് പേര്‍ അറസ്റ്റില്‍. ചേര്‍പ്പ് സ്വദേശികളായ അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരാണ് പിടിയിലായത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ചേര്‍പ്പ് സ്വദേശികളായ ഫൈസല്‍, സുഹൈല്‍,നവീന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഉത്തരാഖണ്ഡില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇവരെ നാളെ തുശ്ശൂരിലെത്തിക്കും. ഇതോടെ ഈ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 7 ആയി. കേസിലെ 6 പ്രതികളെ ഇനിയും പിടികൂടാനുണ്ട്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ചേര്‍പ്പ് സ്വദേശികളായ ഫൈസല്‍, സുഹൈല്‍,നവീന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ചിറയ്ക്കല്‍ കോട്ടം നിവാസികളായ വിജിത്ത് , വിഷ്ണു, ഡിനോണ്‍ , രാഹുല്‍ , അഭിലാഷ് , മൂര്‍ക്കനാട് സ്വദേശി ജിഞ്ചു എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. പ്രതികള്‍ക്കായി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ ഫെബ്രുവരി 18ന് അര്‍ദ്ധരാത്രിയാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ആന്തരീകാവയവങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവെ മാര്‍ച്ച് ഏഴിനാണ് സഹര്‍ മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News