തിരുവനന്തപുരത്ത് പി.എസ്.സി പരീക്ഷയിൽ ആൾമാറാട്ടം നടത്താൻ ശ്രമിച്ച കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. നേമം സ്വദേശികളും സഹോദരങ്ങളുമായ അമൽജിത്ത്, അഖിൽജിത്ത് എന്നിവരാണ് കീഴടങ്ങിയത്. ഇരുവരെയും വഞ്ചിയൂർ അഡീഷണൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Also Read: ‘ബിജെപിക്ക് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ളത് കപടസ്നേഹം’: ബിനോയ് വിശ്വം
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരും രണ്ടുദിവസമായി ഒളിവിലായിരുന്നു. ബുധനാഴ്ച നടന്ന സർവകലാശാലാ എൽ.ജി.എസ് പരീക്ഷയിൽ, പൂജപ്പുരയിലെ പരീക്ഷാ കേന്ദ്രത്തിൽ വച്ചാണ് ആൾമാറാട്ട ശ്രമം നടന്നത്. രേഖകൾ പരിശോധിക്കാൻ ഇൻവിജിലേറ്റർ അടുത്തെത്തിയപ്പോൾ യുവാവ് ഇറങ്ങി ഓടുകയായിരുന്നു. പിഎസ്‌സി ജീവനക്കാർ പുറകേ ഓടിയെങ്കിലും പുറത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി യുവാവ് രക്ഷപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here