ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകം; പ്രതികള്‍ക്കായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളി

ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതക കേസില്‍ പ്രതികള്‍ക്കായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളി. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാലാണ് പൊലീസിന്റെ അപേക്ഷ തള്ളിയത്.

കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിലാണ്പ്രതികളായ ഷിബിലി, ഫര്‍ഹാന , ആഷിഖ് എന്നിവര്‍ക്കായുള്ള കസ്റ്റഡി അപക്ഷ തള്ളിയത്. തെളിവെടുപ്പ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കേണ്ടതിനാലാണ് നടക്കാവ് പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ രണ്ട് വാദവും കേട്ട കോടതി അപേക്ഷ തള്ളി.

മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാലാണ് പൊലീസിന്റെ അപേക്ഷ തള്ളിയത്. അടുത്ത മാസം 7 വരെയാണ് റിമാന്റ് കാലാവധി..അപ്പീല്‍ സമര്‍പ്പിക്കുമെന്ന് പ്രൊസിക്യൂഷന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News