കൊച്ചിയിലെ കുഞ്ഞിന്റെ കൊലപാതകം; അമ്മയും സുഹൃത്തും റിമാന്‍ഡില്‍

കൊച്ചിയിലെ ഒന്നര മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ ഷാനിഫ്, അശ്വതി എന്നിവരെ ഈ മാസം 20-ാം തീയതി വരെ റിമാന്‍ഡ് ചെയ്തു. കൊലപാതകം, ജുവനയിൽ ജസ്റ്റിസ്‌ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്.

Also read:മിഗ്‌ജോ ചുഴലിക്കാറ്റ്; ചെന്നൈയിൽ മരണം 12 ആയി; കുടിവെള്ള ക്ഷാമം രൂക്ഷം

കൊച്ചിയിൽ വാടകയ്‌ക്കെടുത്ത ഹോട്ടൽ മുറിയിൽ വെച്ച് കുഞ്ഞിന്റെ അമ്മ ആലപ്പുഴ സ്വദേശി അശ്വതിയും കണ്ണൂർ സ്വദേശി സുഹൃത്തായ ഷാനിഫും ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയത്. ഷാനിഫ് കുഞ്ഞിനെ കൽമുട്ടുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Also read:മുംബൈയിൽ മലയാളി പെൺകുട്ടിയെ അമ്മയുടെ മൂന്ന് സുഹൃത്തുക്കൾ പീഡിപ്പിച്ച സംഭവത്തിൽ പരാതി നൽകി

ഡിസംബർ ഒന്നാം തീയതിയാണ് ഇരുവരും കറുകപളളിയിലെ ലോഡ്ജിൽ മുറിയെടുത്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട അശ്വതിയും ഷാനിഫും ഒരുമിച്ച് കഴിയാൻ തീരുമാനിക്കുകയായിരുന്നു.

ഇരുവരും പരിചയപ്പെട്ട സമയം അശ്വതി ഗർഭിണിയായിരുന്നു. കുഞ്ഞിന്റെ കൊലപാതകത്തിന് കാരണം പിതൃത്വത്തെ ചൊല്ലിയുണ്ടായ തർക്കമാണെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ തലയ്ക്ക് ​ഗുരുതരമായ പരിക്കേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. അതേത്തുടർന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News