ശിശുദിനത്തിൽ പോക്സോ കേസിൽ 58 കാരനായ പ്രതിക്ക് 41 വർഷത്തെ കഠിന തടവ്

8 വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച 58 കാരനായ മധ്യവയസ്കന് 41 വർഷത്തെ കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കാട്ടാക്കട താലൂക്കിൽ വിളപ്പിൽ, തട്ടത്തുമല, മാടമ്പാറ, പെരുവിക്കോണം ദേവി നിലയത്തിൽ ശ്രീനിവാസൻ (58) നെ ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത്.

Also Read : ആലുവ കൊലപാതകക്കേസ്; തങ്ങളുടെ മകൾക്ക് നീതി ലഭിച്ചു; സർക്കാരിന് നന്ദി; കുട്ടിയുടെ മാതാപിതാക്കൾ

വിളപ്പിൽ ശാല പൊലീസ് സ്റ്റേഷൻ പരിധിയിൽ 2016 ഡിസംബർ മാസത്തെ ഞാറാഴ്ച്ച ആണ് കേസിന് ആസ്പതമായ സംഭവം നടന്നത്. അതിജീവിതയെയും സഹോദരനെയും പ്രതിയുടെ വീട്ടിൽ വിളിച്ചു വരുത്തി സഹോദരനെ പുറക്കിയ ശേഷമാണ് പ്രതി പീഡിപ്പിച്ചത്. പ്രതി മൂന്ന് നാല് തവണ കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചിരുന്നു. വിവരം പുറത്ത് പറയാതിരിക്കാൻ അമ്മയെ കൊണ്ട് സത്യം ചെയ്പ്പിച്ചു ഭീക്ഷണിപ്പെടുത്തി. ഒരു തവണ കുട്ടി എതിർത്തപ്പോൾ കസേരയിൽ കൈകെട്ടി ഇരുത്തി വായിൽ തുണി തിരുകിയ ശേഷമാണ് പീഡനം നടത്തിയത്.
കുട്ടിയുടെ മാതാപിതാക്കൾ വിവരം അറിഞ്ഞ് വിളപ്പിൽശാല പൊലീസിൽ പരാതി നൽകി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

പ്രതിയുടെ ഇത്തരത്തിലുള്ള പ്രവർത്തികൾ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും വിധി ന്യായത്തിൽ പറഞ്ഞു. അതിജീവിതയുടെ സഹോദരൻ കൃത്യത്തിന് ദൃക്സാക്ഷി ആയിരുന്നു. പിഴ തുക അതിജീതക്ക് നൽകുന്നതിന് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ഡി.ആർ പ്രമോദ് ഹാജരായി.

Also Read : ശിശുദിനത്തിലെ കോടതി വിധി കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീത്; മുഖ്യമന്ത്രി

അന്നത്തെ മലയിൻകീഴ് ഇൻസ്പെക്ടർ ആയിരുന്ന ജയകുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ്റെ ഭാഗത്ത് നിന്നും 16 സാക്ഷികളെയും 15 രേഖകളും ഹാജരാക്കി. ശിശുദിന ദിവസമായ നവംബർ 14 ന് ആണ് വിധി പ്രസ്താവിച്ചത് എന്ന സവിശേഷത കൂടി ഈ കേസിന് ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News