സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ

Saif Ali Khan

സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങളും സാഹചര്യ തെളിവുകളും അടിസ്ഥാനമാക്കി റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ് .

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ്റെ ബാന്ദ്രയിലെ വസതിയിൽ വെച്ച് നടനെ ആറ് തവണ കുത്തി പരിക്കേൽപ്പിച്ച് രക്ഷപ്പെട്ട സംഭവത്തിൽ ഒരു ദിവസത്തിന് ശേഷമാണ് അക്രമിയെന്ന് സംശയിക്കുന്ന നാല്പതുകാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. സിസിടിവി ദൃശ്യങ്ങളും സാഹചര്യ തെളിവുകളും പ്രകാരം റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങൾ കേന്ദ്രമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Also Read: മുംബൈയിലെ ക്രൈം ക്യാപിറ്റലാണ് ബാന്ദ്ര; പ്രമുഖർ പോലും സുരക്ഷിതരല്ല: പ്രതിപക്ഷം

ഇതിന് മുൻപ് മൂന്ന് പേരെ ചോദ്യം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നുവെങ്കിലും യഥാർത്ഥ പ്രതിക്കായുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. വലിയ സുരക്ഷാ സംവിധാനങ്ങളുടെ കണ്ണ് വെട്ടിച്ച് ബാന്ദ്രയിലെ ആഡംബര കെട്ടിട സമുച്ചയത്തിൽ ഇയാൾ നുഴഞ്ഞു കയറിയ സംഭവം ദുരൂഹത ഉയർത്തിയിരുന്നു.

അക്രമിയെ കുറിച്ച് പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അക്രമ പ്രവർത്തനത്തിന് പിന്നിലെ ഉദ്ദേശ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസെന്നാണ് അറിയാൻ കഴിഞ്ഞത്.

Also Read: ഞെട്ടി വിറച്ച് ബാന്ദ്ര; മുംബൈയിലെ കുറ്റകൃത്യങ്ങളിൽ ആശങ്ക പങ്കുവെച്ച് പ്രമുഖർ

ജനുവരി 16 ന് വെളുപ്പിന് രണ്ടരക്കാൻ മുംബൈയിലെ ബാന്ദ്രയിലെ വസതിയിൽ വെച്ച് സെയ്ഫ് അലി ഖാൻ ആക്രമണത്തിന് ഇരയായത്. ​ഗുരുതരമായ പരുക്കുകളോടെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ അപകടനില തരണം ചെയ്തതായാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News