ഡോ. വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപിനെ സർവീസിൽ നിന്ന് പുറത്താക്കി

ഡോ. വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതി ജി. സന്ദീപിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. കൊല്ലം നെടുമ്പന യൂ.പി സ്‌കൂൾ അധ്യാപകനായിരുന്നു സന്ദീപ്. സന്ദീപിന്റെ പ്രവൃത്തി അധ്യാപക സമൂഹത്തിന് അവമതിപ്പുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കാരണംകാണിക്കൽ നോട്ടീസ് നൽകിയ ശേഷമാണ് അച്ചടക്കനടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

പ്രതി മദ്യത്തിന് അടിമയാണെന്നും വകുപ്പ് തല അന്വേഷണ നടപടികൾ പൂർത്തിയാക്കിയാണ് നടപടികളെടുത്തതെന്നും ഭാവി നിയമനങ്ങൾക്കും പ്രതിയെ പരിഗണിക്കില്ലായെന്നും. കേരള വിദ്യാഭ്യാസ നിയമം അധ്യായം 13, 14 ബി, 14 സി ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള മാതൃകാ അധ്യാപകന്റെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി ജി.സന്ദീപ് പ്രവർത്തിച്ചു എന്നതിനാൽ കേരള വിദ്യാഭ്യാസ ആക്ട് 12 എ യിലെ സമമായുള്ള അധികാരം ഉപയോഗിച്ചാണ് പ്രതിയെ പിരിച്ചുവിട്ടിട്ടുള്ളത്.

Also Read: ‘ദേവസ്വത്തിന് ലഭിക്കുന്ന പണം മിത്തു മണി എന്ന് പറഞ്ഞ് കളിയാക്കുന്നത് ശരിയല്ല’; സലിം കുമാറിന് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണൻ

പ്രവൃത്തിയെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു സന്ദീപിന്റെ മറുപടി. തൃപ്തികരമായ മറുപടി നൽകാത്തതിനാലാണ് സന്ദീപിനെ പിരിച്ചുവിടാൻ തീരുമാനിച്ചത്. സന്ദീപിന്റെ പ്രവൃത്തി പൊതുസമൂഹത്തെ ബാധിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജനായിരുന്ന വന്ദനാ ദാസിനെ 2023 മെയ് 10നാണ് സന്ദീപ് കൊലപ്പെടുത്തിയത്. വൈദ്യപരിശോധനക്കായി എത്തിച്ച സന്ദീപ് പരിശോധനക്കിടെ പ്രകോപിതനായി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Also Read: രക്തം കുടിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് കഴുത്തിൽ കടിച്ചു; പിന്നാലെ സുഹൃത്തിനെ തലക്കടിച്ച് കൊന്ന് യുവാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News