നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പൊലീസ് പിടിയിൽ

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിയെ അതിസാഹസികമായി പിടികൂടി മേപ്പാടി പൊലീസ്. ചെല്ലങ്കോട് ചിത്രഗിരി പള്ളിക്കുന്നേൽ വീട്ടിൽ അഖിൽ ജോയ്ആണ് പിടിയിലായത്. ഇയാൾ കൊലപാതകം, പോക്സോ, കവർച്ചാ കേസ് തുടങ്ങി കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ALSO READ: ചണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ച് കങ്കണ റണാവത്തിന്റെ കരണത്തടിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ; കാണാം വീഡിയോ

പൊലീസിനെ കണ്ട് ചിത്രഗിരിയിലെ കാപ്പിത്തോട്ടത്തിലൂടെ ഓടിയ അഖിലിനെ അതിസാഹസികമായി പിടികൂടുകയായിരുന്നു. കൊടും കുറ്റവാളിയായ അഖിൽ ഗോസ്റ്റ് അഖിൽ എന്ന പേരിലാണ് അറിയപ്പെടുന്നത്. സംഭവം നടന്നതിനു ശേഷം കർണാടകയിലും തമിഴ്നാട്ടിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി നാട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. കാപ്പിത്തോട്ടത്തിനുള്ളിൽ ഷെഡ് ഉണ്ടാക്കി കഴിഞ്ഞു വരുകയായിരുന്നു. ചിത്രഗിരിയിലെ ഇയാളുടെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരുന്നു.

ALSO READ: സുപ്രധാന വകുപ്പുകള്‍ സഖ്യകക്ഷികള്‍ക്ക്; അനിശ്ചിതത്വത്തിലായി എൻഡിഎ മന്ത്രിസഭാ രൂപീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News