കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; പ്രതികൾ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോ കസ്റ്റഡിയിൽ

ഓയൂരിൽ കുട്ടിയെ കടത്തിയ ദിവസം പ്രതികൾ ബ്ലാക്ക് മെയിൽ ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോ പൊലീസ് കസ്റ്റഡിയിൽ. ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

ALSO READ: ഡിസംബര്‍ 1 മുതല്‍ സിം കാര്‍ഡ് വാങ്ങാൻ പുതിയ നിയമം ; നടപടികള്‍ ഇങ്ങനെ

സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും പൊലീസിന് ലഭിച്ചു.കെ.എൽ.2 റജിസ്ട്രേഷൻ ഉള്ള ഓട്ടോയിൽ തന്നെയാണൊ പ്രതികൾ സഞ്ചരിച്ചതെന്നും വീണ്ടും ഉറപ്പിക്കും. ബന്ധമില്ലെങ്കിൽ ഇവരെ വിട്ടയക്കും.

അതേസമയം പൊലീസ് സംഘം കുട്ടിയുടെ വീട്ടിലെത്തി. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഡി വൈ എസ് ബി എം എം ജോസിന്റെ നേത്വത്വത്തിലുള്ള സംഘമാണ് എത്തിയത്.അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങൾക്ക് വ്യക്തത വരുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. അതേസമയം അന്വേഷണം നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പിലേക്ക് അടക്കം വിരൽചൂണ്ടുന്ന സാഹചര്യത്തിൽ ആണ് .

ALSO READ: പിന്നിലേക്കില്ല, വീണ്ടും കുതിച്ച് സ്വർണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News