കോഴിക്കോട്ടെ വ്യാപാരിയുടേത് ഹണി ട്രാപ്പ് കൊലയെന്ന് മലപ്പുറം എസ്.പി. സിദ്ധിഖിനെ മുറിയിലേക്ക് വിളിച്ചുവരുത്തി പ്രതികള്‍ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെ സിദ്ധിഖ് ഇതിനെ ചെറുത്തു. ഇതോടെ പ്രതികള്‍ സിദ്ധിഖിനെ ചവിട്ടി താഴെയിട്ടുവെന്നും എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.
പ്രശ്‌നമുണ്ടായാല്‍ ചെറുക്കാന്‍ പ്രതി ഫര്‍ഹാന കൈയില്‍ ചുറ്റിക കരുതിയിരുന്നു. ഇത് വാങ്ങി ഷിബിലി സിദ്ധിഖിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഇതിനിടെ പ്രതി ആഷിഖ് സിദ്ധിഖിന്റെ നെഞ്ചില്‍ ആഞ്ഞ് ചവിട്ടി. ഇത് സിദ്ധിഖിന്റെ വാരിയെല്ലുകള്‍ ഒടിയാന്‍ കാരണമായിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതികള്‍ മാനാഞ്ചിറയില്‍ പോയി ട്രോളി വാങ്ങി. ബാത്ത്‌റൂമില്‍ വെച്ചാണ് മൃതദേഹം കട്ട് ചെയ്തതെന്നും പൊലീസ് അറിയിച്ചു.
Also Read- പണം തട്ടുക ലക്ഷ്യം, ഹണി ട്രാപ്പ് ആസൂത്രണം ചെയ്തത് ഫർഹാന
ഫര്‍ഹാനയും സിദ്ധിഖും തമ്മില്‍ മുന്‍പരിചയമുണ്ട്. ഹണി ട്രാപ്പ് ആസൂത്രണം ചെയ്തത് ഫര്‍ഹാനയാണ്. മൃതദേഹം അട്ടപ്പാടിയില്‍ ഉപേക്ഷിക്കാന്‍ പദ്ധതിയിട്ടത് ആഷിഖാണ്. മൃതദേഹം കാട്ടില്‍ തള്ളിയ ശേഷം വാഹനം ചെറുതുരുത്തിയില്‍ ഉപേക്ഷിച്ച് ഫര്‍ഹാന വീട്ടില്‍ പോയി. ഷിബിലിയാണ് കാര്‍ ഓടിച്ചതെന്നും എസ്.പി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here