സൗഹൃദം സ്ഥാപിച്ചശേഷം യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

യുവതിയുമായി ചങ്ങാത്തത്തിലായശേഷം , ഫോണില്‍ വിളിച്ച് നിരന്തരം അടുപ്പം സ്ഥാപിക്കുകയും, ലൈംഗികപീഡനത്തിന് വിധേയയാക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. തിരുവല്ല കുറ്റപ്പുഴ തീരുമൂലപുരം ആഞ്ഞിലിമൂട് വെളുത്തകാലായില്‍ ശശി ഭാസ്‌കരന്റെ മകന്‍ ശരണ്‍ എന്ന് വിളിക്കുന്ന ശരണ്‍ ശശി (32) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. ഈവര്‍ഷം ഫെബ്രുവരി മുതല്‍ ജൂണ്‍ 16 വരെയുള്ള കാലയളവില്‍ ചക്കുളത്തുകാവിലെ ഒരു ലോഡ്ജിലെത്തിച്ചാണ് പലതവണ ബലാല്‍സംഗം ചെയ്തത്.

2019 മുതല്‍ പരിചയത്തിലായ ഇയാള്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ യുവതിക്ക് ബിയര്‍ വാങ്ങിക്കൊടുത്ത് കുടിപ്പിക്കുകയും, അതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇത് വീട്ടുകാരെയും ബന്ധുക്കളെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോ കാളിലൂടെ പിന്നീട് യുവതിയുടെ നഗ്‌നത പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് പീഡനം നടന്നത്. തിരികെ കൊടുക്കാമെന്നു പറഞ്ഞ് പലതവണയായി 15000 രൂപ കൈക്കലാക്കിയിട്ട് കൊടുത്തില്ല. സ്വര്‍ണവള കൈവശപ്പെടുത്തി പണയപ്പെടുത്തി പണം എടുത്തശേഷം 15000 രൂപയും, വളയും, മൊബൈല്‍ ഫോണും കൈവശപ്പെടുത്തി. ഒപ്പം താമസിക്കണമെന്ന ആവശ്യം നിരസിച്ചതുകാരണം യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണിലൂടെ കൈമാറുകയും ചെയ്തു.

Also Read: ഭാര്യയ്ക്ക് താത്പര്യം കാമുകനൊപ്പം ജീവിക്കാന്‍; വിവാഹം നടത്തിക്കൊടുത്ത് ഭര്‍ത്താവ്; വീഡിയോ

ഇന്നലെ യുവതി തിരുവല്ല പോലീസ് സ്റ്റേഷനിലെത്തി മൊഴികൊടുത്തതിന്റെ അടിസ്ഥാനത്തില്‍ എസ് ഐ നിത്യാ സത്യന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ പ്രാഥമിക നടപടികള്‍ കൈക്കൊണ്ട് അന്വേഷണം ആരംഭിച്ചു. പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വൈകിട്ടുതന്നെ തുകലശ്ശേരി ജംഗ്ഷന് സമീപത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു.സാക്ഷിയെക്കാണിച്ച് തിരിച്ചറിഞ്ഞശേഷം വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ച പ്രതിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവതിയുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തി. ഡി എന്‍ എ പരിശോധനയ്ക്കായി ഇയാളുടെ രക്തസാമ്പിള്‍ ശേഖരിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിച്ചു. യുവതിയുടെ കയ്യില്‍ നിന്നും സ്വന്തമാക്കിയ മൊബൈല്‍ ഫോണ്‍, നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ എന്നിവ താമസ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞതുപ്രകാരം അവ കണ്ടെടുക്കുന്നതിന് ഇയാളുടെ വീടിന് സമീപമെത്തിയപ്പോള്‍, നിര്‍ത്താതെ പെയ്ത മഴയില്‍ അങ്ങോട്ടേക്കുള്ള വഴിയില്‍ വെള്ളക്കെട്ട് ഉണ്ടായതിനാല്‍ സാധിച്ചില്ല. ഇയാള്‍ ഓടിക്കുന്ന ഓട്ടോറിക്ഷയില്‍ വച്ചും പീഡനം നടന്നതായി വ്യക്തമായി. എസ് സി പി ഓമാരായ ജയകുമാര്‍,
ജോജോജോസഫ് , മാത്യു എന്നിവരുമടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News