മയക്കുമരുന്ന് കച്ചവടവും കവർച്ചയും; പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കാസർകോഡ് മയക്കുമരുന്ന് – കവർച്ച കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ബല്ല കടപ്പുറത്തെ ജാഫറിനെതിരെയാണ് കാപ്പ ചുമത്തിയത്. ഹോസ്ദുർഗ്, ചന്തേര സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ മോഷണം, മയക്കുമരുന്ന് വിൽപന തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നാല് കേസുകളുണ്ട്. ബാംഗളൂരുവിരിൽ നിന്നും മയക്കുമരുന്ന് കൊണ്ടു വന്നു വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. ഓപ്പറേഷൻ ക്ലീൻ കാസർകോഡിന്റെ ഭാഗമായി മയക്കു മരുന്ന് വിതരണക്കാർക്കെതിരെ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു മാസത്തിനിടെ ഗുണ്ട നിയമ പ്രകാരം ജില്ലയിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെയാളാണ് ജാഫർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News