വീട് നിര്‍മാണം തടഞ്ഞ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസില്‍ പ്രതികള്‍ അറസ്റ്റില്‍

പത്തനംതിട്ടയില്‍ നിയമപരമായി അനുമതി നേടി വീട് പണിയുന്നതിനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഭൂമി നിരപ്പാക്കി കൊണ്ടിരുന്ന വസ്തുവില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്ത കേസില്‍ രണ്ടു പേരെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങനാട് മേലൂട് പതിനാലാംമൈല്‍ ഷൈജു ഭവനില്‍ സുധീഷ്(36), പെരിങ്ങനാട് അമ്മകണ്ടകര തൃച്ചേന്ദമംഗലം ഗോകുലം വീട്ടില്‍ സതീഷ് കുമാര്‍(45) എന്നിവരാണ് പിടിയിലായത്.

Also Read: വധൂവരന്മാരുടെ തല മുട്ടിച്ച കേസ്, പ്രതി അറസ്റ്റില്‍

അടൂര്‍ കരുവാറ്റ പ്ലാംവിളയില്‍ വീട്ടില്‍ രാജുവിന്റെയും ഭാര്യ ആലീസിന്റെയും ഉടമസ്ഥയിലുള്ള വസ്തുവില്‍ വീട് നിര്‍മാണത്തിനായി നിയമപരമായ അനുമതി വാങ്ങി വസ്തു നിരപ്പാക്കികൊണ്ടിരിക്കെയാണ് പ്രതികള്‍ വസ്തുവില്‍ അതിക്രമിച്ച് കയറി വീടുപണിയുടെ പെര്‍മിഷന്‍ ചോദിക്കുകയും, പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കുകയും ചെയ്തത്. അസഭ്യം വിളിക്കുകയും, സ്ത്രീകളുടെ വീഡിയോ എടുക്കുകയും, കല്ലെടുത്ത് എറിഞ്ഞ് ജെ സി ബിയുടെ ഗ്ലാസുകള്‍ തകര്‍ക്കുകയും ചെയ്തു. ചോദ്യംചെയ്തപ്പോള്‍ രാജുവിനെയും, ആലീസിനെയും, മകള്‍ അക്‌സയെയും കയ്യേറ്റം ചെയ്യുകയും ചെയ്തു.പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് അടൂര്‍ പോലീസെത്തി ഇന്‍സ്പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration