മാവേലിക്കരയിലെ ആറ് വയസുകാരിയുടെ കൊലപാതകം; പ്രതി മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു

മാവേലിക്കരയില്‍ ആറ് വയസുകാരിയെ വെട്ടിക്കൊന്ന കേസിലെ പ്രതി മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സബ് ജയിലില്‍വെച്ച് ഇയാള്‍ കഴുത്ത് മുറിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.

Also read- ‘അന്ന് ശല്യം സഹിക്കവയ്യാതെ ഭാര്യ ആത്മഹത്യ ചെയ്തു; ഇന്ന് മകളെ വെട്ടിക്കൊന്നു’; ലഹരി ഉപയോഗം നാല് വര്‍ഷം കൊണ്ട് ഒരു കുടുംബത്തെ ഇല്ലാതാക്കി

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മവേലിക്കരയില്‍ കൊലപാതകം അരങ്ങേറിയത്. ആറ് വയസുകാരി നക്ഷത്രയാണ് കൊല്ലപ്പെട്ടത്. മഴു ഉപയോഗിച്ചായിരുന്നു മഹേഷ് മകളെ ആക്രമിച്ചത്. ഒറ്റ വെട്ടിന് നക്ഷത്ര കൊല്ലപ്പെട്ടു. ആക്രമണത്തില്‍ കുട്ടിയുടെ സുഷുമ്നയും നട്ടെല്ലും വിച്ഛേദിക്കപ്പെട്ടിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മഹേഷിന്റെ അമ്മ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Also Read- മരണകാരണം ഒറ്റവെട്ട് , നട്ടെല്ലും സുഷുമ്നയും വിച്ഛേദിക്കപ്പെട്ടു; നക്ഷത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

നക്ഷത്രയുടെ അമ്മ വിദ്യ രണ്ട് വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്ന മഹേഷ് പിതാവ് ശ്രീമുകുന്ദന്‍ ട്രെയിന്‍ തട്ടി മരിച്ചതിന് ശേഷമാണ് നാട്ടിലെത്തിയത്. ഒരു വനിതാ കോണ്‍സ്റ്റബിളുമായി ഇയാളുടെ പുനര്‍വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News