സ്ഥിരം കുറ്റവാളിയായ അജ്‌മലിന് താങ്ങായി കോൺഗ്രസ് നേതാക്കൾ; യുവതിയെ കൊലപ്പെടുത്തിയ പ്രതി സജീവ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ

മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി മുഹമ്മദ് അജ്മൽ യൂത്ത്കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ. മാത്രമല്ല പൊലീസിന് സ്ഥിരം തലവേദന സൃഷ്ടിക്കുന്ന ആൾ കൂടിയാണ് പ്രതി അജ്മൽ. സ്ത്രീയെ കൊലപ്പെടുത്തിയത് കൂടാതെ മറ്റ് നിരവധി കേസുകളിൽ മുൻപും പ്രതിയായിട്ടുണ്ട് ഇയാൾ. കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി ആയ അജ്മലിന് ആ കേസുകളിലൊക്കെ താങ്ങും തണലുമായത് വിവിധ കോൺഗ്രസ് നേതാക്കൾ ആയിരുന്നു.

മദ്യലഹരിയിൽ വാഹനമെടുത്ത് നിരത്തുകളിൽ അജ്മൽ മരണപ്പാച്ചിൽ നടത്തുന്നത് ഇത് ആദ്യമല്ല. മുൻപും ഇത്തരത്തിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യലഹരിയിൽ കാർ ഓടിച്ച് നിരവധി വാഹനങ്ങളിൽ തട്ടിയ കേസിൽ പ്രതിയായിട്ടുണ്ട് ഇയാൾ. അപ്പോഴൊക്കെ കോൺഗ്രസ് നേതാക്കൾ തന്നെയാണ് അജ്മലിനും സംഘത്തിനും സഹായവുമായി എത്തിയിട്ടുള്ളത്. ഇത്തരത്തിൽ കോൺഗ്രസ്സ് നേതാക്കളിൽ നിന്ന് സഹായം എത്തിയതിനെ തുടർന്നാണ് അജ്മൽ യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും സജീവ പ്രവർത്തകനായി മാറിയത്.

ALSO READ : മൈനാഗപ്പള്ളി അപകടം; കാറിന്റെ ഇൻഷുറൻസ് പുതുക്കിയതിൽ പൊലീസ് അന്വേഷണം

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരവേളയിലും കോൺഗ്രസ്സിന് വേണ്ടി മുൻനിരയിൽ തന്നെയുണ്ടായിരുന്നു അജ്മൽ. ആലപ്പുഴ മണ്ഡലത്തിൽ കെ സി വേണുഗോപാലിനുവേണ്ടി കെഎസ്‌യു,- യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ സംഘത്തിന് നേതൃത്വം നൽകിയത് അജ്മൽ ആയിരുന്നു. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെയും കോൺഗ്രസിനുവേണ്ടി പൂർണപിന്തുണ നൽകിയിരുന്നു ഇയാൾ. ആംബുലൻസിൽ ചന്ദനം കടത്തിയ കേസിലും, മറ്റ് നിരവധി തട്ടിപ്പ്‌ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട് അജ്മൽ. കരുനാഗപ്പള്ളി ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പനയിലും അജ്മലിന് ബന്ധമുണ്ട്.

പൊലീസ് പറയുന്നത് പ്രകാരം കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായിരുന്ന ശ്രീക്കുട്ടി വാടകയ്ക്ക് താമസിച്ചിരുന്ന ഇടക്കുളങ്ങരയിലെ വീട് കേന്ദ്രീകരിച്ചും അജ്മലും സംഘവും മദ്യപാനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താറുണ്ടെന്നാണ്. തിരുവോണ ദിവസം യുവതിയെ ഇടിച്ചശേഷവും മറ്റു നിരവധി വാഹനങ്ങളിൽ ഇടിച്ചു കൊണ്ടാണ് അജ്മലും ശ്രീക്കുട്ടിയും പാഞ്ഞത്. ശേഷം കരുനാഗപ്പള്ളി ഹൈസ്കൂൾ ജങ്‌ഷനു സമീപത്തെ മതിലിൽ ഇടിച്ചാണ്‌ കാർ നിന്നത്. ഇവരെ പിന്തുടർന്നെത്തിയ നാട്ടുകാർ അജ്മലുമായി വാക്കുതർക്കം ഉണ്ടായതിനെത്തുടർന്ന് ഇരുവരും തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും അജ്മൽ കടന്നു കളഞ്ഞിരുന്നു. തുടർന്ന് ശ്രീക്കുട്ടിയെയും കാറും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന അജ്മലിനെയും പിടികൂടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News