ക്രിമിനല്‍ പശ്ചാത്തലം കാരണം വിവാഹാഭ്യര്‍ത്ഥന നിരസിച്ചത് വൈരാഗ്യത്തിന് കാരണമായി; രാജുവിനെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടി

തിരുവനന്തപുരം കല്ലമ്പലത്ത് വിവാഹ വീട്ടില്‍ വയോധികനെ കൊലപ്പെടുത്തിയത് മകളെ വിവാഹം ചെയ്തു നല്‍കാത്തതിന്റെ വൈരാഗ്യം കൊണ്ടെന്ന് ബന്ധുക്കള്‍. മകളുടെ വിവാഹപ്പന്തലില്‍ വച്ചാണ് കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജു(63)വിനെ നാലുപേര്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്.

Also Read- ഞാൻ അന്തരിച്ചിട്ടില്ല, പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുന്നു; വ്യാജവാർത്തയിൽ പ്രതികരണവുമായി ടി എസ് രാജു

രാജുവിന്റെ അയല്‍വായിസും മകളുടെ സുഹൃത്തുമായ ജിഷ്ണുവും സുഹൃത്തുക്കളും ചേര്‍ന്നാണ് രാജുവിനെ കൊലപ്പെടുത്തിയത്. ജിഷ്ണുവിന് ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ മകള്‍ക്കുവേണ്ടിയുള്ള ജിഷ്ണുവിന്റെ വിവാഹാഭ്യര്‍ത്ഥന രാജു നിരസിച്ചിരുന്നു. കല്യാണം നടത്തിക്കൊടുത്തില്ലെങ്കില്‍ കാണിച്ചു തരാമെന്ന് ജിഷ്ണു രാജുവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു.

ഇന്ന് മകളുടെ വിവാഹം നടക്കാനിരിക്കെ അതേ പന്തലില്‍ വച്ചാണ് രാജു കൊല്ലപ്പെടുന്നത്. വിവാഹത്തിന് മുന്നോടിയായി വീട്ടില്‍ റിസപ്ഷന്‍ നടന്നിരുന്നു. 11.30 ഓടെ പരിപാടികളൊക്കെ കഴിഞ്ഞ് ബന്ധുക്കള്‍ വീട്ടില്‍ നിന്ന് പോവുകയും ചെയ്തിരുന്നു. 12.30 ഓടെ കല്യാണവീട്ടില്‍ നിന്ന് കരച്ചിലും ബഹളവും കേട്ടാണ് ബന്ധുക്കള്‍ ഓടിയെത്തിയത്. പ്രതി ജിഷ്ണുവും സംഘവും കുളിമുറിയുടെ ഭിത്തിയില്‍ ചേര്‍ത്തുനിര്‍ത്തി രാജുവിനെ മര്‍ദിക്കുന്നതാണ് ബന്ധുക്കള്‍ കാണുന്നത്. പിടിച്ചുമാറ്റാന്‍ വന്ന പെണ്‍കുട്ടിയെയും അമ്മയെയും നാലുപേരും മര്‍ദിച്ചു.

പെണ്‍കുട്ടിയെയാണ് പ്രതിയായ ജിഷ്ണു ആദ്യം മര്‍ദിച്ചത്. പിടിച്ചുമാറ്റാനെത്തിയ രാജുവിനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും മണ്‍വെട്ടികൊണ്ട് തലക്കടിക്കുകയും ചെയ്തു. തലക്കേറ്റ പരുക്കാണ് രാജുവിന്റെ മരണത്തില്‍ കലാശിച്ചത്. ജിഷ്ണുവിന്റെ സഹോദരന്‍ ജിജിനാണ് മണ്‍വെട്ടികൊണ്ട് രാജുവിനെ ആക്രമിച്ചത്. പരുക്കേറ്റവരെ എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാജുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Also Read- മദ്യലഹരിയില്‍ ബിജെപി നേതാവ് ഭാര്യയെ വെടിവെച്ച് കൊന്നു

പ്രതികള്‍ ആശുപത്രിയിലും എത്തിയിരുന്നു. രാജു മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം പ്രതികള്‍ അവിടെനിന്ന് രക്ഷപെട്ടു. ഇതിനിടയിലാണ് പ്രതികള്‍ പൊലീസിന്റെ പിടിയിലാകുന്നത്. പ്രതിയായ ജിഷ്ണുവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്നു. അതിനാലാണ് മകളുമായുള്ള വിവാഹാലോചന രാജു നിരസിച്ചതെന്നും കല്യാണം നടത്തിക്കൊടുത്തില്ലെങ്കില്‍ കാണിച്ചുതരാമെന്ന് പ്രതികള്‍ വെല്ലുവിളിച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News