വീട്ടിലെ മതിൽ ചാടിക്കടന്ന് ശുചിമുറിയിൽ നിന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം നഗര പരിധിയിലെ ശാസ്തമംഗലം ശ്രീരംഗം ലെയ്നിലെ വീട്ടിലെ മതിൽ ചാടിക്കടന്ന് ശുചിമുറിയിൽ നിന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതി പിടിയിൽ. മേഴ്സിൻ ജോസാണ് പിടിയിലായത്. വീടിനുള്ളിൽ ചാടികടന്ന് ശുചിമുറിയുടെ എയർഹോളിലൂടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച മേഴ്സിൻ ജോസിനെ പരിസരവാസികൾ പിന്തുടർന്ന് പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.

അതേസമയം നഗരത്തിലെ ലേഡീസ് ഹോസ്റ്റലിന് മുന്നിൽ എത്തി നഗ്നതാപ്രദര്‍ശനം നടത്തിയ ഓട്ടോ ഡ്രൈവർ ഇന്നലെ പിടിയിലായിരുന്നു. അടിക്കടി രാത്രി സമയങ്ങളിൽ കോട്ടണ്‍ഹില്‍ സ്‌കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലെത്തുന്ന മുത്തുരാജ് നഗ്നത പ്രദർശനം നടത്തിയിരുന്നു. ഈ ഞായറാഴ്ച രാത്രിയും ഇത്തരത്തിൽ മുത്തുരാജ് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ എത്തി ഉടുവസ്ത്രം മാറ്റി നഗ്നതാപ്രദർശനം നടത്തിയിരുന്നു. ഇതോടെ ലേഡീസ് ഹോസ്റ്റലിലെ പെൺകുട്ടികൾ മ്യൂസിയം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് ആളെ തിരിച്ചറിഞ്ഞതും പിടികൂടിയതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News