പ്രധാനമന്ത്രിക്കെതിരെ വ്യാജ ഭീഷണിക്കത്തെഴുതിയ പ്രതി അറസ്റ്റിൽ

പ്രധാനമന്ത്രിക്കെതിരെ വ്യാജ ഭീഷണിക്കത്ത് എഴുതിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു. വ്യക്തി വൈരാഗ്യത്തിൻ്റെ പേരിലാണ് കത്ത് എഴുതിയത് എന്ന് പ്രതി സമ്മതിച്ചു. കതൃക്കടവ് സ്വദേശി സേവ്യർ ആണ് അറസ്റ്റിലായത്. സേവ്യറിൻ്റെ കൈയ്യക്ഷരം ഉൾപ്പെടെ ശാസ്ത്രീയ പരിശോധന നടത്തി.

പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണമുണ്ടാകുമെന്ന് കാണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനായിരുന്നു ഭീഷണി കത്ത് ലഭിച്ചത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ലഭിച്ച കത്ത് കെ. സുരേന്ദ്രന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഒരാഴ്ച മുന്‍പാണ് കത്ത് ലഭിച്ചതെന്നും കത്തില്‍ ഭീഷണിപ്പെടുത്തിയ ആളുടെ പേരും നമ്പറുമുണ്ടെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

ഭീഷണി കത്ത് അയച്ചതിന് പിന്നില്‍ താനല്ലെന്ന് ആരോപണ വിധേയനായ എന്‍. ജെ ജോണി നേരത്തെ കൈരളി ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. കത്തിന് പിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്നും മുന്‍ വൈരാഗ്യത്തിന്റെ പുറത്ത് കടവന്ത്ര സ്വദേശിയായ ആളാണ് കത്തയച്ചതെന്നും ജോണി വെളിപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News