അമ്മയുടെ മുന്നിൽവെച്ച് മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച കേസ്; മുട്ടാളൻ ഷിഹാബിന് 20 വർഷം കഠിനതടവ്

അമ്മയുടെ സമീപത്ത് വെച്ച് മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും 75,000 രൂപ പിഴയും. മഞ്ചേരി ജുഡീഷ്യൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മലപ്പുറം അരീക്കോട് കാവനൂരില്‍ തളര്‍ന്നു കിടക്കുന്ന അമ്മയുടെ സമീപത്ത് വെച്ചാണ് പ്രതി മുട്ടാളൻ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി. ഷിഹാബ് പെൺകുട്ടിയെ പീഡിപ്പിച്ചത്. നിലവിൽ പോക്സോ കേസ് ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് ശിഹാബ്.

Also Read: അട്ടപ്പാടിയിൽ അമ്മയെ കാത്തിരുന്നിരുന്ന കുട്ടിയാന ചരിഞ്ഞു

തടവിന് പുറമെ 75,000 രൂപ പിഴകൂടി അടയ്ക്കണം. പിഴത്തുക പെൺകുട്ടിക്ക് നൽകാനും മഞ്ചേരി ജുഡീഷ്യൽ സെഷൻസ് കോടതി  ജഡ്ജി എം. തുഷാർ ശിക്ഷ വിധിച്ചു. കേസിൽ പ്രോസിക്യൂഷന്റെ ആരോപണങ്ങളെല്ലാം ശരിവെച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്.

Also Read: ‘വന്ദേഭാരതുണ്ടാക്കുന്നു, എന്നാല്‍ സ്റ്റേഷനുകളില്‍ സൗകര്യങ്ങളില്ല’; റെയില്‍വേ സ്റ്റേഷനില്‍ യുവതി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പിതാവ്

2022 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ബാധിച്ച് തളര്‍ന്നു കിടക്കുന്ന അമ്മയുടെയടുത്തുവച്ച് ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന മകളെ ശിഹാബ് പീഡിപ്പിച്ചത്. കേസിന്‍റെ വിചാരണ തീരുംമുൻപേ അമ്മ മരിച്ചു. പൊലീസിന്റെ അപേക്ഷ പരിഗണിച്ചു പ്രതിയുടെ ജാമ്യം അനുവദിക്കാതെ 16 മാസംകൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. കേസിൽ ത്തക്കെ 18 സാക്ഷികളെ വിസ്തരിച്ചു. ഇതേ യുവതിയെ ഇതിന് മുമ്പും പ്രതി പീഡനത്തിന് ഇരയാക്കിയെങ്കിലും ഭീഷണി ഭയന്ന് പുറത്ത് പറഞ്ഞിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News