തിലകന്‍ കുടുംബത്തിന് അഭിമാനമാകാന്‍ അഭിമന്യു; ബിഗ് സ്‌ക്രീനിലേക്ക് ഷമ്മി തിലകന്റെ മകന്‍

മലയാള സിനിമയില്‍ താരപുത്രന്മാരുടെ നിരയിലേക്ക് മറ്റൊരാള്‍ കൂടിയെത്തുന്നു. നടന്‍ തിലകന്റെ മകന്‍ ഷമ്മി തിലകന്റെ മകന്‍ അഭിമന്യു എസ് തിലകാണ് മാര്‍ക്കോ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തുന്നത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് നായകന്‍. ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ALSO READ:  ഫോട്ടോയിലുള്ള സൂപ്പര്‍സ്റ്റാര്‍സ് ആരൊക്കെയാണ്? വൈറലായി ചിത്രങ്ങള്‍

അതേസമയം ചിത്രത്തില്‍ അഭിമന്യുവിന്റെ അടക്കം കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മലയാളത്തില്‍ ആദ്യമായി പ്രവര്‍ത്തിക്കുന്ന ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെയും ഉണ്ണി മുകുന്ദന്‍ ഫിലിസിന്റെയും ബാനറില്‍ ഷെരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ALSO READ: കാസർഗോഡ് കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു; ബാലകൃഷ്ണൻ പെരിയയെ തുറന്നുകാണിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

അതേസമയം അഭിമന്യുവിനെ സ്വാഗതംചെയ്തുകൊണ്ടുള്ള പോസ്റ്റ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News