കേരള ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും പരിശീലകനുമായിരുന്ന ടി എ ജാഫര്‍ അന്തരിച്ചു

രണ്ടു തവണ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനും 1973ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനുമായിരുന്ന ടി.എ ജാഫര്‍ അന്തരിച്ചു. 1974ല്‍ കേരള ടീം ക്യാപ്റ്റനായിരുന്നു.

ALSO READ:  കശ്മീരില്‍ റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ കൊലപ്പെടുത്തി

1992ലും 1993ലും സന്തോഷ് ട്രോഫി ചാംപ്യന്‍മാരായ കേരള ടീമിന്റെ കോച്ചായിരുന്നു. 44-ാം വയസ്സില്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ ചേര്‍ന്നതോടെയാണ് പരിശീലനത്തിലേക്ക് തിരിഞ്ഞത്.

ALSO READ: ഇന്ത്യക്കാരുമായി വന്ന വിമാനം ഫ്രാൻ‌സിൽ തടഞ്ഞുവെച്ചു; പിന്നിൽ മനുഷ്യക്കടത്തോ?

1969ലെ നൗഗോംഗ് സന്തോഷ് ട്രോഫിയിലാണ് ജാഫര്‍ ആദ്യമായി കേരളത്തിനു വേണ്ടി കളിച്ചത്. ശ്രീലങ്ക, ബെംഗളൂരു, കൊല്ലം എന്നിവിടങ്ങളില്‍ നടന്ന പെന്റാങ്കുലര്‍ ടൂര്‍ണമെന്റുകളിലും കൊച്ചിയിലെ പ്രദര്‍ശന മത്സരത്തില്‍ ജര്‍മനിയെ നേരിട്ട ഇന്ത്യന്‍ ടീമിലും കളിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News