വിട പദ്മശ്രീ പങ്കജ് ഉധാസ്! പ്രിയഗായകന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

വിട പദ്മശ്രീ പങ്കജ് ഉധാസ്! തന്റെ ഗസലുകളിലെ വികാരങ്ങളുടെ ഹൃദ്യവും ജനപ്രിയവുമായ അവതരണം കൊണ്ട് അദ്ദേഹം സാംസ്‌കാരികവും ദേശീയവുമായ അതിരുകള്‍ മറികടന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ലോകമെമ്പാടുമുള്ള അരാധകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.

ALSO READ:  വിസി നിയമനം; സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയില്ല

വിഖ്യാത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ്, തിങ്കളാഴ്ച രാവിലെ 11-ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. മകള്‍ നയാബ് ഉധാസ് സോഷ്യല്‍ മീഡിയയിലൂടെയാണ് മരണവിവരം അറിയിച്ചത്. ‘ചിട്ടി ആയി ഹെ’ പോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ സംഗീതാസ്വാദകരില്‍ ചിരപ്രതിഷ്ഠ നേടിയ ഗായകനാണ് പങ്കജ് ഉധാസ്.

ALSO READ: കെ.എസ്.എഫ്.ഇ യില്‍ പണം അടക്കാന്‍ വന്ന വനിതാ ഏജന്‍റിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

സിനിമാ പിന്നണി ഗാനരംഗത്തും സജീവമായിരുന്നു.1980ല്‍ ആഹത് എന്ന ആല്‍ബത്തിലൂടെയാണ് ഗസല്‍ലോകത്ത് ശ്രദ്ധ നേടുന്നത്. 1951 മെയ് 17ന് ഗുജറാത്തിലെ ജെത്പൂരിലാണു ജനനം. അധികം വൈകാതെ തന്നെ ഗസല്‍ലോകത്ത് ശ്രദ്ധേയ ശബ്ദമായി മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News