160 കി.മീ റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ഇനി വെറും വെറും ഒരുലക്ഷം രൂപയ്ക്ക് !

വെറും ഒരുലക്ഷം രൂപയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തിറക്കി തായ്വാന്‍ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ഹാര്‍ഡ്വെയര്‍ ഇലക്ട്രോണിക്സ് നിര്‍മാണ കമ്പനിയായ ഏസര്‍. ഹൈദരാബാദില്‍ നടന്ന ചടങ്ങളിലാണ് തങ്ങളുടെ ആദ്യ സ്‌കൂട്ടറായ ഏസര്‍ മുവി 125 4G മോഡലിനായുള്ള വില പ്രഖ്യാപിച്ചത്.

Also Read : കളിയും ചിരിയുമില്ല; കുട്ടികളുടെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ പെടാപ്പാടുമായി പലസ്‌തീനിലെ അമ്മമാര്‍

വാഹനത്തിന് വെറും ഒരു ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. ഇന്ത്യന്‍ ഇലക്ട്രിക് മൊബിലിറ്റി പ്ലാറ്റ്ഫോമായ ഇ-ബൈക്ക്‌ഗോ യുടെ പങ്കാളിത്തത്തോടെയാണ് ഇ-സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. മുവി 125 4G ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള പ്രീ-ബുക്കിംഗ് ഏസര്‍ ബ്രാന്‍ഡ് ഉടന്‍ തുറക്കും.

48V 35.2അവന്റെ രണ്ട് റിമൂവബിള്‍ ബാറ്ററി പായ്ക്കാണ് ഏസര്‍ മുവി 125 4ഏ ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്നത്. ഓരോന്നിനും 80 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യാന്‍ സാധിക്കും എന്നതാണ് പ്രത്യേകത. രണ്ട് ബാറ്ററികളും പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 160 കിലോമീറ്റര്‍ ഓടാനാകും.

Also Read : ഒരു സംഗീതജ്ഞന്‍ എന്നെ ലൈംഗികമായി ഉപദ്രവിച്ചു, അമ്മ തൂങ്ങിമരിച്ചതോടെ ഞാന്‍ ഡിപ്രഷനിലായി; വെളിപ്പെടുത്തലുമായി നടി കല്യാണി

ബാറ്ററിയടക്കം 95 കിലോഗ്രാമാണ് ഇ-സ്‌കൂട്ടറിന്റെ മൊത്തത്തിലുള്ള ഭാരം. കാര്യക്ഷമമായ ഡയഗ്നോസ്റ്റിക്സിനും ആശയവിനിമയത്തിനുമായി CAN-BUS, ബ്ലൂടൂത്ത്, OBD എന്നീ സൗകര്യങ്ങളുള്ള ടൊറോട്ട് ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റും മുവി ഇലക്ട്രിക് സ്‌കൂട്ടറില്‍ ഫീച്ചര്‍ ചെയ്യുന്നത്. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഇതിന് കഴിയും.

ബ്രേക്കിംഗിനായി മുന്നില്‍ 220 mm പിന്നില്‍ 190 mm ബ്രേക്കുകളും ഉള്‍ക്കൊള്ളുന്ന ഒരു ഹൈഡ്രോളിക് കോംബി ബ്രേക്ക് സിസ്റ്റം (CBS) ആണ് ഇലക്ട്രിക് സ്‌കൂട്ടറിലുള്ളത്. മൂന്ന് കോണ്‍ഫിഗറേഷനുകളുള്ള ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ 4 ഇഞ്ച് എല്‍സിഡി സ്‌ക്രീനാണ് മുവി ഇലക്ട്രിക് സ്‌കൂട്ടറിന്റെ മറ്റൊരു പ്രത്യേകത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News