കലയുടെ രക്ഷാധികാരി അച്ചാണി രവിയെന്ന രവീന്ദ്ര നാഥന്‍ നായര്‍ക്ക് ഔദ്യോഗിക ബഹുമതികളോടെ നാട് യാത്രാ മൊഴിയേകി. കലയിലൂടെയും വ്യവസായത്തിലൂടെയും കൊല്ലത്തെ ലോകമെമ്പാടും എത്തിച്ച വ്യക്തിത്വമാണ് അച്ചാണി രവിയെന്ന് മന്ത്രി സജിചെറിയാന്‍.
Also Read: സ്നേഹത്തിന്റെ 6 കോടി പൊതിച്ചോറുകൾ; ഡിവൈഎഫ്ഐ ഇതുവരെ വിതരണം ചെയ്തത് 6 കോടിയോളം പൊതിച്ചോറുകൾ
ജെസി ഡാനിയല്‍ പുരസ്‌ക്കാരം ഉള്‍പ്പടെ നിരവധി ദേശീയ സംസ്ഥാന പുരസ്‌ക്കാരങള്‍ കൊല്ലത്തിനും,കലാ കേരളത്തിനും നേടി കൊടുത്ത കലയുടെ രക്ഷാധികാരി ചിതയില്‍ ഒതുങുമ്പോഴും ഏവരുടേയും ഹൃദയത്തില്‍ അണയാവിളക്കായി ജ്വലിക്കും.മക്കളാണ് ചിതക്ക് തീകൊളുത്തിയത്.കൊല്ലം പബ്ലിക്ക് ലൈബ്രറിയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി കെ.എന്‍ ബാലഗോപാലും മന് സജിചെറിയാനും,മുഖ്യമന്ത്രിക്കു വേണ്ടി ജില്ലാ കളക്ടര്‍ അഫ്‌സാനാ പര്‍വ്വീണും പുഷ്പചക്രം അര്‍പ്പിച്ചു.
കലയിലൂടെയും വ്യവസായത്തിലൂടെയും കൊല്ലത്തെ ലോകമെമ്പാടും എത്തിച്ച വ്യക്തിത്വമാണ് അച്ചാണി രവിയെന്ന് മന്ത്രി സജിചെറിയാന്‍ സ്മരിച്ചു.
നടന്മാരായ സുരേഷ്‌ഗോപി, രാജേഷ് ശര്‍മ്മ, സംവിധായകരായ ഷാജി എന്‍ കരുണ്‍, രഞ്ചിത്ത്, മധുപാല്‍ തുടങി രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക മേഖലയിലയിലെ നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here