ജലനിരപ്പ് ഉയരുന്നു; അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർക്ക് ജാഗ്രതാ നിർദേശം

achan kovil river warning

പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം. സംസ്ഥാന ജലസേചന വകുപ്പിന്‍റെ കല്ലേലി, കോന്നി ജിഡി സ്‌റ്റേഷനുകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടത്. യാതൊരു കാരണവശാലും നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും മുന്നറിയിപ്പിലുണ്ട്.

ALSO READ; പേപ്പാറ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തും; പരിസരവാസികൾക്ക് ജാഗ്രതാ നിർദേശം

NEWS SUMMARY: As the water level in Achankovil river in Pathanamthitta district is rising, people on the banks of the river have been advised to be careful

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News