അച്ചൻകോവിൽ നദിയുടെ ജലനിരപ്പ് ഉയരുന്നു, കരയിലുള്ളവർ ജാഗ്രത പാലിക്കുക; ജില്ലാ കലക്ടർ

Achankovil River

അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ കരയിലുള്ളവർ ജാഗ്രത പാലിക്കുണമെന്ന് ജില്ലാ കലക്ടർ പ്രേംകുമാർ അറിയിച്ചു.

സംസ്ഥാന ജലസേചന വകുപ്പിൻറെ കല്ലേലി, കോന്നി GD സ്‌റ്റേഷനുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിലാണ് അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ അറിയിച്ചിരിക്കുന്നത്.

Also Read: മഴ മുന്നറിയിപ്പിൽ മാറ്റം; മത്സ്യബന്ധനത്തിന് വിലക്ക്

നദികളിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ലെന്നും, തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ അറിയിച്ചു.

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാകണം എന്നും അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുകയാണ്. മന്നാർ കടലിടുക്കിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തി കൂടിയ ന്യുന മർദ്ദം ന്യുന മർദ്ദമായിമാറിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ മാലിദ്വീപ് – ലക്ഷദ്വീപ് മേഖലയിലേക്ക് നീങ്ങി തുടർന്ന് ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇതോടെ കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 13 ,17 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News