ഇക്വസ്ട്രിയന്‍ വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം; നിദയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഫ്രാന്‍സില്‍ നടന്ന ദീര്‍ഘദൂര കുതിരയോട്ട മത്സരമായ ഇക്വസ്ട്രിയന്‍ വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം കൊയ്ത മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശിയായ നിദ അന്‍ജുമിന് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിനന്ദനം അറിയിച്ചത്.

Also Read: എനിക്ക് ഒരു മകളുണ്ട്, അവളുടെ പേര് ആന്റൺ മേരി എന്നാണ്: വേദിയിൽ മകളെ ചേർത്തു പിടിച്ച്‌ വിശാൽ

കുറിപ്പ്

ഫ്രാന്‍സില്‍ നടന്ന ദീര്‍ഘദൂര കുതിരയോട്ട മത്സരമായ ഇക്വസ്ട്രിയന്‍ വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം കൊയ്ത മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശിയായ നിദ അന്‍ജുമിനു ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ ദീര്‍ഘദൂര കുതിരയോട്ടം പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം കൂടി കരസ്ഥമാക്കിയ നിദ കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായി മാറി. കായികമേഖലയിലേയ്ക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഇത് പ്രചോദനം പകരും. ഇനിയും മികവിലേയ്ക്കുയരാനും കൂടുതല്‍ വിജയങ്ങള്‍ നേടാനും നിദയ്ക്കാകട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News