ഉന്നതവിദ്യാഭ്യാസ നേട്ടങ്ങളെ ഇകഴ്ത്തുന്നത് ഖേദകരം: മന്ത്രി ഡോ. ആർ ബിന്ദു

ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം ആർജ്ജിച്ച മികച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാനുള്ള മനപ്പൂർവമായ ശ്രമങ്ങൾ ഖേദകരമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു .

നാക്, എൻഐആർഎഫ് എന്നിവ വ്യക്തമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ​ഗ്രേഡും റാങ്കും നിശ്ചയിക്കുന്നത്. ഈ മാനദണ്ഡങ്ങളിലെല്ലാം മികവു പുലർത്തിയതിന്റെ അടിസ്ഥാനത്തിലാണ് സർവ്വകലാശാലകൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉയർന്ന ​ഗ്രേഡും എൻഐആർ‌എഫ് റാങ്കങ്ങും നൽകിയിരിക്കുന്നത്. നാക് അക്രഡിറ്റേഷനിൽ കേരള സർവ്വകലാശാല എ പ്ലസ് പ്ലസ് നേട്ടവും എൻഐആർഎഫ് റാങ്കിങ്ങിൽ രാജ്യതലത്തിൽ ഇരുപത്തിനാലാം സ്ഥാനവും നേടി. കലിക്കറ്റ്, കാലടി ശ്രീശങ്കര, കുസാറ്റ് എന്നീ സർവ്വകലാശാലകൾക്ക് എ പ്ലസ് നേടാനായി. ടൈംസ് റാങ്കിങ്ങിൽ ഏഷ്യയിൽ 95ാം സ്ഥാനം എം ജി സർവ്വകലാശാല നേടിയെന്നും  മന്ത്രി  പറഞ്ഞു.

Also Read: ‘എക്‌സൈസ് പരിശോധനകളെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ കര്‍ശന നടപടി’: മന്ത്രി എം.ബി രാജേഷ്

നാക് എ പ്ലസ് പ്ലസ് നേടിയ 16 വിദ്യാഭ്യാസ സ്ഥാപനങ്ങളും എ പ്ലസ് നേടിയ 31 സ്ഥാപനങ്ങളും കേരളത്തിനുണ്ട്. എൻഐആർഎഫ് റാങ്കിങ്ങിൽ ആദ്യ ഇരുന്നൂറിൽ നാല്പത്തിരണ്ടെണ്ണം കേരളത്തിൽ നിന്നാണ്. രാജ്യത്തെ ഏറ്റവും മികച്ച കലാലയങ്ങളിൽ 21 ശതമാനവും കേരളത്തിലാണ്. അഭിമാനകരമാണ് ഈ നേട്ടങ്ങളെല്ലാം.

കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ദേശീയ സർവെ റിപ്പോർട്ടിലെ വിവിധ മാനദണ്ഡങ്ങളിലും കേരളം വളരെ മുന്നിലാണ്. സംസ്ഥാനത്തെ സർവ്വകലാശാലകളിലും കോളേജുകളിലും വിദ്യാർഥി -അധ്യാപക അനുപാതത്തിൽ ആദ്യസ്ഥാനങ്ങളിലാണ് കേരളം. റാങ്കിങ്ങ് നിർണ്ണയത്തിനുള്ള നടപടികൾക്കായി സ്ഥാപനങ്ങളിൽ എത്തുന്നത് ഉത്തരേന്ത്യയിൽ നിന്നുള്ളവരാണ്. ഇവർ കേരളത്തിന്റെ പക്ഷംപിടിച്ച് ഉയർന്ന ​ഗ്രേഡുകൾ നൽകുകയില്ലായെന്നത് ഉറപ്പാമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News