‘എവിടെയായിരുന്നാലും അപ്പ എന്റെ ഹൃദയത്തിലുണ്ടാവും’; ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ച് അച്ചു ഉമ്മന്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടിയെ ഓർമ്മിച്ച് മകള്‍ അച്ചു ഉമ്മന്‍. ഞങ്ങൾക്കിടയിൽ യാത്രപറച്ചിലില്ല, എവിടെയായിരുന്നാലും എന്റെ ഹൃദയത്തില്‍ അപ്പ ഉണ്ടാവുമെന്നാണ് അച്ചു ഉമ്മന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചത്. ‘Darkest day of my life’ എന്നാണ് അച്ചു ഉമ്മൻ പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടിയുമൊത്തുള്ള പല നിമിഷങ്ങളും അച്ചു ഉമ്മന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഉമ്മന്‍ ചാണ്ടിക്കും മാറിയാമ്മക്കും മൂന്ന് മക്കളാണ്. അച്ചു ഉമ്മന്‍, മറിയ ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍.

Also Read: യാതൊരു ആത്മബന്ധമില്ലാതിരുന്നിട്ടും നിസ്സഹായാവസ്ഥയിൽ ഉമ്മൻ‌ചാണ്ടി താങ്ങായി, അനുഭവം പങ്കുവെച്ച് കൈതപ്രം

അതേസമയം, വികാര നിർഭരമായ രം​ഗങ്ങളാണ് തലസ്ഥാനത്തെ പുതുപ്പള്ളി ഹൗസിൽ കണ്ടത്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിൽ വിലാപയാത്രയായിട്ടാണ് ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം കോട്ടയം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകുന്നത്.‘ഇല്ലാ ഇല്ലാ മരിക്കില്ലാ’ എന്ന മുദ്രാവാക്യ വിളികളോടെ പ്രവർത്തകർ പ്രിയ നേതാവിനെ യാത്രയാക്കി. ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വൈകിട്ട് കോട്ടയത്ത് എത്തും. വിവിധ ജംക്‌ഷനുകളിൽ സംഘടനകളും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും അന്തിമോപചാരം അർപ്പിക്കാൻ ക്രമീകരണം ഏർപ്പെടുത്തുന്നുണ്ട്.ആയിരങ്ങളാണ് വിലാപയാത്രയെ അനുഗമിക്കുന്നത്.

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനം, ചങ്ങനാശേരി എസ്ബി കോളജ് എന്നിവയുടെ മുന്നിൽ അടക്കം അന്തിമോപചാരം അർപ്പിക്കാൻ വിലാപയാത്രാവാഹനം അൽപസമയം നിർത്തും. കോട്ടയം ഡിസിസിയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും. വൈകിട്ട് ഡിസിസി ഓഫിസിനു മുന്നിൽ പ്രത്യേക പന്തലിൽ അന്തിമോപചാരം അർപ്പിക്കുന്നതിനു സൗകര്യം ഒരുക്കും. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീടായ പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ മൃതദേഹമെത്തിക്കും. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ 3.30 ന് സംസ്കാരം.

Also Read: ഉമ്മൻ‌ചാണ്ടി അവസാനമായി ജന്മനാട്ടിലേക്ക്; പുതുപ്പള്ളിയിലേക്ക് വിലാപയാത്ര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News