അച്യുതനുണ്ണി പുരസ്‌കാരം കൈരളി ടിവി ക്യാമറാപേഴ്‌സണ്‍ എ ഷാജിലയ്ക്ക്

അച്യുതനുണ്ണി പുരസ്‌കാരം കൈരളി ടിവി ക്യാമറാപേഴ്‌സണ്‍ എ ഷാജിലക്ക്. ഇടുക്കുംതല സി പി ഐ എം ബ്രാഞ്ച് അംഗവും സാംസ്കാരിക സമിതി ലൈബ്രറി എന്നിവയുടെ സജീവ പ്രവർത്തകനും കൈരളി ടി വി അസിസ്റ്റന്റ് ക്യാമറാമാനും ആയിരുന്നു അച്ചുതനുണ്ണി. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഛായാഗ്രഹണമേഖലക്ക് നൽകുന്ന പുരസ്‌കാരം ആണ് അച്യുതനുണ്ണി പുരസ്‌കാരം. കൈരളി ടിവി ക്യാമറാപേഴ്‌സണ്‍ എ ഷാജില ആണ് ഇത്തവണ പുരസ്‌കാരം നേടിയത്. അച്യുതനുണ്ണിയുടെ നാലാം ചരമദിനത്തിൽ കന്യാകുളങ്ങരയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പ്രശസ്തകവി മുരുകന്‍ കാട്ടാക്കട പുരസ്‌കാരം സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News