ഹണിമൂണ്‍ ഡെസ്റ്റിനേഷനില്‍ തര്‍ക്കം; മരുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് അമ്മായിയച്ഛന്‍

acid-attack-thane

ഹണിമൂണ്‍ ഡെസ്റ്റിനേഷനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് നവവരൻ്റെ മുഖത്ത് അമ്മായിയയപ്പന്‍ ആസിഡ് എറിഞ്ഞു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. 29കാരന് പരിക്കേറ്റതായി ഉദ്യോഗസ്ഥന്‍ അറിയിച്ചു. മരുമകന്‍ ഇബാദ് അതിക് ഫാല്‍ക്കെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പ്രതി ജക്കി ഗുലാം മുര്‍താസ ഖോട്ടാല്‍ (65) ഒളിവിലാണെന്ന് കല്യാണ്‍ ഏരിയയിലെ ബസാര്‍പേത്ത് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എസ് ആര്‍ ഗൗഡ് പറഞ്ഞു.

ഫാല്‍ക്കെ അടുത്തിടെ ഖോട്ടലിന്റെ മകളെ വിവാഹം കഴിച്ചു. മധുവിധുവിനായി കശ്മീര്‍ സന്ദര്‍ശിക്കാനായിരുന്നു ആഗ്രഹം. പക്ഷേ ദമ്പതികള്‍ വിദേശത്ത് മതപരമായ സ്ഥലത്തേക്ക് പോകണമെന്ന് ഭാര്യാപിതാവ് ആഗ്രഹിച്ചു. ഇത് ഇരുവരും തമ്മില്‍ തര്‍ക്കത്തിന് ഇടയാക്കിയതായും എഫ്‌ഐആറില്‍ പറയുന്നു.

Read Also: മയക്കുമരുന്ന് നല്‍കി ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു; ലോകത്തെ ഞെട്ടിച്ച കേസില്‍ വിധിയായി

ബുധനാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങിയ ഫാല്‍ക്കെ തന്റെ വാഹനം റോഡിന് സമീപം നിര്‍ത്തി ഇറങ്ങി. ഈ സമയം കാറില്‍ കാത്തുനിന്ന ഖോട്ടാല്‍ ഫാല്‍ക്കെയുടെ അടുത്തേക്ക് ഓടിയെത്തി ആസിഡ് എറിയുകയായിരുന്നു. മുഖത്തും ശരീരത്തിലും പരിക്കേറ്റിട്ടുണ്ട്. ഖോട്ടാല്‍ ഒളിവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News