നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു; മേക്ക് മൈട്രിപ്പ് ഉള്‍പ്പെടെ 18 ആപ്പുകള്‍ക്ക് പൂട്ടിട്ട് പൂനെ ആര്‍ടിഒ

മേക്ക് മൈ ട്രിപ്പ്, റെഡ് ബസ് ഉള്‍പ്പെടെ 18 കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച് പൂനെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്. നിയമവിരുദ്ധമായിട്ടാണ് ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവരുടെ വെബ്സൈറ്റുകളും ആപ്പുകളും അടച്ചുപൂട്ടണമെന്നുമാണ് ആര്‍ടിഒ ആവശ്യം. MakeMyTrip, Goibibo, RedBus, Gozo Cab, Savari, InDrive, Rapido, Car Bazar, Taxi Bazar, Bla Bla Car, Cab-E, One Way Cab, Quick Ryde, S Ride, GaddiBooking by Kuldew, Taxi Wars, RouteMatic, Owner Taxi തുടങ്ങിയ കമ്പനികളെയാണ് ആര്‍ടിഒ ലിസ്റ്റ് ചെയ്തത്.

ALSO READ:‘അടുത്തത് കേരളത്തിന്റെ ചരിത്രം വെച്ചൊരു സിനിമ’, ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സൂചന നൽകി മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരം

മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് 1988ലെ സെക്ഷന്‍ 93 (1) പ്രകാരം, ഇങ്ങനെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പ്രവര്‍ത്തനാനുമതി വാങ്ങേണ്ടത് ആവശ്യമാണ്. ഈ കമ്പനികള്‍ ലൈസന്‍സിനായി ഓഫീസില്‍ അപേക്ഷിച്ചിട്ടില്ലാത്തതിനാല്‍, ഇവരുടെ വെബ്സൈറ്റുകള്‍ അടച്ചുപൂട്ടാന്‍ ഔദ്യോഗികമായി പുറത്തിറക്കിയ കത്തില്‍ ആര്‍ടിഒ ആവശ്യപ്പെട്ടു. തൊഴിലാളി യൂണിയനുകളുടെ തുടര്‍ച്ചയായ അപേക്ഷകളെ തുടര്‍ന്നാണ് കമ്പനികളുടെ വെബ്സൈറ്റുകളും ആപ്പുകളും അടച്ചുപൂട്ടാന്‍ ആര്‍ടിഒ നിര്‍ദേശം നല്‍കിയത്. അതേസമയം ഒല, ഊബര്‍ എന്നിവയ്ക്ക് നിരോധനമില്ലെന്നും ആര്‍ടിഒ പറഞ്ഞു.

ALSO READ:കോഴിക്കോട്‌ സിറ്റി റോഡ്‌ വികസനം: 1312.7 കോടി രൂപയുടെ രണ്ടാംഘട്ട പദ്ധതിക്ക്‌ അംഗീകാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News