ബിജെപിയുടെ പദയാത്രയിലെ പാട്ട്: ഐടി സെൽ ചെയർമാനെതിരെ നടപടിക്ക് ശുപാർശ

ബിജെപിയുടെ പദയാത്രയിൽ പാട്ടിൽ കേന്ദ്രത്തിനെതിരെ വരികളുള്ളതിൽ ഐടി സെൽ ചെയർമാനെതിരെ നടപടിക്ക് ശുപാർശ. ബിജെപി സംസ്ഥാന ഐടി സെൽ ചെയർമാൻ എസ് ജയശങ്കറിനെ മാറ്റണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേന്ദ്ര നേതൃത്വത്തെ വിമർശിച്ചുകൊണ്ടുള്ള പാട്ട് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്ത സാഹചര്യത്തിലാണ് നടപടിക്ക് ശുപാർശ. ആവശ്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ജയശങ്കറിന്റെ ഭാഗത്ത് നിന്നുണ്ടായത് മനപ്പൂർവമായ വീഴ്ചയാണെന്ന് സംശയം.

Also Read: പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് കൗൺസിലിങ് സംവിധാനം നാളെ മുതൽ: മന്ത്രി വി ശിവൻകുട്ടി

” അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണം” എന്ന വരി പ്രചാരണ ഗാനത്തിൽ ഉൾപ്പെട്ടിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റും ഐടി സെൽ ചെയർമാനും തമ്മിൽ മുൻപും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. എസ് സി എസ് ടി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം എന്ന പോസ്റ്ററും വിവാദമായിരുന്നു.

Also Read: ആറ്റുകാല്‍ പൊങ്കാല: ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു; മന്ത്രി വീണ ജോർജ്

അതേസമയം, പ്രചാരണ ഗാനത്തിലെ കേന്ദ്രസർക്കാരിനെതിരായ വിമർശനത്തിൽ നടപടി വേണ്ടെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ പറഞ്ഞു. പ്രാദേശികമായി സംഭവിച്ച അബദ്ധം മാത്രമാണ്. 2013ൽ യുപിഎ സർക്കാറിന് എതിരെ ഉപയോഗിച്ച പാട്ട് ആണ്. എക്സിലുടെ ആയിരുന്നു പ്രകാശ് ജാവദേക്കറിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News