പഠനക്യാമ്പ് നടത്തിപ്പില്‍ ഉണ്ടായ വീഴ്ച്ച മറയ്ക്കാനും അലോഷ്യസ് സേവ്യറിന്റെ ക്രമക്കേടുകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിക്കുന്നതിലുമുള്ള പ്രതികാര നടപടിയാണ് കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ നീക്കം ചെയ്തതെന്ന് എ അനന്ത കൃഷ്ണന്‍. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനാത്മകമായ കുറിപ്പ് എ അനന്തകൃഷ്ണന്‍ പങ്കുവെച്ചിരിക്കുന്നത്.
ALSO READ:ധ്യാനത്തിനായി രജനികാന്ത് വീണ്ടും ഹിമാലയത്തിലേക്ക്; കൂലിയുടെ ഷൂട്ടിന് മുൻപ് പോയേക്കും
കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ ക്യാമ്പ് നടത്തിപ്പില്‍ ഉണ്ടായ വീഴ്ച്ച മറയ്ക്കാനും, കമ്മിറ്റികളില്‍ സംസ്ഥാന പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുള്ള തെറ്റുകളും വീഴ്ചകളും ക്രമക്കേടുകളും ഉള്‍പ്പെടെ ചൂണ്ടിക്കാണിക്കുന്നതിലുള്ള പ്രതികാരനടപടിയാണ് തനിക്കെതിരെ ഉണ്ടായത്. തിരുവനന്തപുരത്ത് നടന്ന തെക്കന്‍ മേഖല ക്യാമ്പില്‍ ഉണ്ടായ അനിഷ്ഠ സംഭവങ്ങളെ തുടര്‍ന്ന് വാര്‍ത്ത ചോര്‍ത്തി എന്നതാണ് അനന്തകൃഷ്ണനെതിരെ ആരോപിക്കപ്പെട്ട കുറ്റം.
ALSO READ:തെക്കന്‍ കേരളതീരം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എന്‍.എസ്.യു.ഐ നേതൃത്വം സസ്‌പെന്‍ഡ് ചെയ്ത വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ..
തിരുവനന്തപുരത്ത് നടന്ന തെക്കന്‍ മേഖല ക്യാമ്പില്‍ ഉണ്ടായ അനിഷ്ഠ സംഭവങ്ങളെ തുടര്‍ന്ന് വാര്‍ത്ത ചോര്‍ത്തി എന്നതാണ് എനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. ഇത്രയും കാലത്തെ സംഘടനാ പ്രവര്‍ത്തന കാലത്തിനിടക്ക് നാളിതുവരെ ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കോ,പോലീസിനോ,എതിര്‍ സംഘടനക്കോ സ്വന്തം പ്രസ്ഥാനത്തെ ഒറ്റികൊടിത്ത ചരിത്രം എനിക്കില്ല.
പ്രസ്തുത സംഭവങ്ങള്‍ക്ക് ശേഷം ക്യാമ്പ് ഹാളില്‍ തന്നെ സംസ്ഥാന കമ്മിറ്റി കൂടിയിരുന്നു അതില്‍ ഞങ്ങള്‍ എല്ലാ ഭാരവാഹികളുടെയും ഫോണ്‍ സംസ്ഥാന പ്രസിഡന്റ് പരിശോധിച്ചിരുന്നു അതില്‍ നിന്ന് കേള്‍ ലിസ്റ്റ് ,വാട്‌സാപ്പ്, ഫോട്ടോ,വീഡിയോ എന്നിവ പരിശോധിച്ചു. അതില്‍ ഒരാളില്‍ നിന്നും യാതൊന്നും കണ്ടെത്താനായില്ല.എന്നാല്‍ സംഭവം നടക്കുന്ന സമയം വീഡിയോ എടുത്തിരുന്ന ചിലരില്‍ നിന്ന് സംസ്ഥാന ഭാരവാഹികള്‍ ഇടപെട്ട് ഡിലീറ്റ് ചെയ്തിരുന്നു.പിറ്റേ ദിവസം രാവിലെ പല ചാനലുകളിലും വീഡിയോ സഹിതം വാര്‍ത്തകള്‍ പുറത്ത് വന്നത് ശ്രദ്ധയില്‍പ്പെട്ടു.
അന്നേദിവസം രാവിലെ എന്നെ വിളിച്ചിരുന്ന കെ.പി.സി.സി മുന്‍ ഭാരവാഹിയോട് മാത്രം അവിടെ ചെറിയ വഴക്ക് നടന്നുവെന്നും ഒരാള്‍ ഹോസ്പിറ്റലില്‍ ഉണ്ടെന്നും അയാളുടെ ആരോഗ്യസ്ഥിതി അന്വേഷിക്കണമെന്നും ഞാന്‍ പറഞ്ഞിരുന്നു.അല്ലാതെ ഒരു വിവരവും ആര്‍ക്കും കൈമാറിയിട്ടില്ല
അതിനു ശേഷം 8 മണിക്ക് ശേഷം തിരുവനന്തപുരം ജില്ലയിലെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ എന്നെ വിളിച്ചിരുന്നു
‘ ഞാന്‍ ആ സമയം ക്യാമ്പില്‍ ഇല്ലായിരുന്നെന്നും അവിടെ അങ്ങനെ ഒരു സംഭവവും നടന്നില്ല’ എന്നും ഞാന്‍ അവരോട് പറഞ്ഞു.
പിന്നീട് ക്യാമ്പില്‍ വെച്ച് സംസ്ഥാന പ്രസിഡന്റ്‌നോട് എന്നെ വിളിച്ച മാധ്യമപ്രവര്‍ത്തകരുടെ പേരുകളും ഞാന്‍ നേരിട്ട് പറഞ്ഞിരുന്നു.അതിന് ശേഷം ഉച്ചയോട് കൂടിയാണ് ഞാനടക്കമുള്ളവരാണ് വാര്‍ത്ത ചോര്‍ത്തി നല്‍കിയതെന്ന ഒരു പ്രചരണം ചില സംസ്ഥാന ഭാരവാഹികള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഏകദേശം ഈ സമയം ആണ് ആലപ്പുഴയില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹിക്ക് അദ്ദേഹത്തിന്റെ സുഹൃത്തായ ഏഷ്യനെറ്റ് റിപ്പോര്‍ട്ടര്‍ അദ്ദേഹത്തിന് ലഭിച്ച വാട്‌സാപ്പ് സന്ദേശം ആരാണ് അയച്ചതെന്ന് കാണിച്ചു എന്നും തിരുവനന്തപുരത്തിന് പുറത്തുള്ള ഒരു ജില്ലാ ഭാരവാഹിയുടെ വാട്‌സാപ്പ് സന്ദേശമാണ് വെളിവാക്കിയത് എന്നും അറിഞ്ഞു.
ഈ വിവരം അറിഞ്ഞ ഞാന്‍ എനിക്കെതിരെയുള്ള ആസൂത്രിത പ്രചരണം അവസാനിച്ചു എന്ന് കരുതി ഇരിക്കുമ്പോഴാണ് പിറ്റേന്ന് എന്നെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള നടപടി വരുന്നത്. ഇത് സംസ്ഥാന പ്രസിഡന്റ് ന്റെ ക്യാമ്പ് നടത്തിപ്പില്‍ ഉണ്ടായ വീഴ്ച്ച മറക്കാനും കമ്മിറ്റികളില്‍ സംസ്ഥാന പ്രസിഡന്റ്‌നെ ഭാഗത്ത് നിന്നുള്ള തെറ്റുകളും വീഴ്ചകളും ക്രമക്കേടുകളും ഉള്‍പ്പടെ ചൂണ്ടികാണിക്കുന്നതിലുള്ള പ്രതികാരനടപടിയുമാണെന്ന് എനിക്ക് ബോധ്യംവന്നത്.
സസ്‌പെന്‍ഷന്‍ വിവരമറിഞ്ഞ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നെ വിളിച്ചപ്പോള്‍ ക്യാമ്പില്‍ ധാരാളം പേര്‍ മദ്യപിച്ചിരുന്നു എന്ന് പറഞ്ഞ എന്റെ ഭാഗത്ത് നിന്നുണ്ടായ നാക്ക് പിഴയില്‍ ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു. എന്നെ ഒറ്റുകാരനാക്കി സസ്‌പെന്‍ഡ് ചെയ്തതിനുള്ള മാനസിക സംഘര്‍ഷമാണ് അത്തരം നാക്ക്പിഴ എന്നില്‍ നിന്നുണ്ടാവുന്നതിനിടയാക്കിയത്.
സസ്‌പെന്‍ഷന്‍ അറിയിപ്പില്‍ പറഞ്ഞിരിക്കുന്നതും ‘വാര്‍ത്ത ചോര്‍ത്തിയത്തിനുള്ള തെളിവുകള്‍ ലഭിച്ചതുകൊണ്ടാണ് നടപടി’ എന്നാണ്
എന്താണ് ആ തെളിവുകള്‍ എന്ന് കുറഞ്ഞ പക്ഷം എന്നെയെങ്കിലും ബോധ്യപ്പെടുത്താനുള്ള മര്യാദ സംസ്ഥാന പ്രസിഡന്റ് കാണിക്കണം.
ഈ രാജ്യത്ത് ഏതെങ്കിലും ഒരു മാധ്യമപ്രവര്‍ത്തകന് ഞാന്‍ ക്യാമ്പില്‍ നടന്ന വിവരങ്ങള്‍ കൈമാറി എന്ന് സംസ്ഥാന പ്രസിഡന്റ്‌ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ എന്റെ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കാം.
മറിച്ചാണങ്കില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കണം.
ഒറ്റപ്പെട്ട ചിലര്‍ ഉണ്ടാക്കിയ സംഘര്‍ഷം എല്ലാ തരത്തിലും സംഘടനയ്ക്ക് കളങ്കം ഉണ്ടാക്കിയിരുന്നു അതിന് പിന്നാലെ ഉണ്ടായ പ്രതികാര നടപടിയുടെ വിഷമത്തില്‍ എന്റെ ഭാഗത്തുനിന്ന് ഉണ്ടായ നാക്കുപിഴയും പല തരത്തിലുള്ള പ്രയാസങ്ങള്‍ക്ക് കാരണമായിട്ടുണ്ടന്നറിയാം അതിന് കെ.എസ്.യു പ്രവര്‍ത്തകരോട് ഒരിക്കല്‍ക്കൂടി മാപ്പ് ചോദിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here