രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ വാർത്ത തന്നെ ഞെട്ടിച്ചുവെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. രാഹുലിനെ ശക്ഷിച്ച സൂറത്ത് കോടതി വിധിക്ക് മേൽ കോടതി സ്റ്റേ നൽകുമെന്നാണ് തൻ്റെ പ്രതീക്ഷയെന്നും തരൂർ പറഞ്ഞു.
കേന്ദ്ര സർക്കാരിൻ്റെ നടപടി കൊണ്ട് പ്രതിപക്ഷത്തിന്റെ ഒരു ഐക്യമാണ് വരാൻ പോകുന്നത്. എല്ലാ പ്രതിപക്ഷ പാർട്ടികളും രാഹുൽ ഗാന്ധിക്കെതിരായ നടപടിയെ ഒരു വെല്ലുവിളിയായി കാണുന്നു. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് നിൽക്കും.ഇതു പോലത്തെ സാഹചര്യത്തിൽ പരസ്പരം സഹായിക്കുമെന്നാണ് കരുതുന്നത് എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
അതേ സമയം തന്‍റെ പോരാട്ടം ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയാണെന്ന് രാഹുൽ ഗാന്ധി ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ അയോഗ്യത നടപടിക്കെതിരെ പ്രതികരിച്ചു. അതിനുവേണ്ടി എന്ത് വിലകൊടുക്കാനും തയ്യാറെന്നും രാഹുല്‍ ട്വിറ്ററിൽ കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here