പഞ്ചാബിലെ ഹുസൈനിവാലിയില്‍ കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങിയതില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. മുന്‍ ഡിജിപി ഒരു ഐജി ഒരു എസ്എസ്പി ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നാണ് നിര്‍ദേശം നല്‍കിയത്.
മുന്‍ ഡിജിപി എസ്. ചതോപാധ്യായയെയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും വിചാരണ ചെയ്യും. പിരിച്ചുവിടുന്നതും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ ഇവര്‍ക്കെതിരെ വന്നേക്കാം എന്നാണ് സൂചന . കഴിഞ്ഞവര്‍ഷം ജനുവരി അഞ്ചിനാണ് മോദിയുടെ വാഹനവ്യൂഹം മേല്‍പ്പാലത്തില്‍ കുടുങ്ങിയത്.
കര്‍ഷക സംഘടനകളുടെ റോഡ് ഉപരോധത്തില്‍ 20 മിനിറ്റോളമാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങിയത്. സുരക്ഷാ വീഴ്ചയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടിയതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here