റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ റോഡില്‍ കുമ്പളങ്ങ ഉടച്ച എസ്‌ഐയ്ക്ക് എതിരെ നടപടി.ട്രാഫിക് ഡ്യൂട്ടിയില്‍നിന്ന് ഇയാളെ കണ്‍ട്രോള്‍ റൂമിലേക്ക് സ്ഥലംമാറ്റി. റോഡ് അപകടങ്ങള്‍ വര്‍ധിച്ചതോടെ അപകടങ്ങള്‍ക്ക് കാരണക്കാരായ ‘ദുഷ്ട ശക്തികളെ’ അകറ്റാനാണ് ചെന്നൈ മധുരവയല്‍ റോഡിൽ ട്രാഫിക് എസ്‌ഐ പളനി കുമ്പളങ്ങ ഉടച്ചത്.
മധുരവയല്‍ റോഡിന്റെ 23 കിലോമീറ്റര്‍ ഭാഗത്ത് കഴിഞ്ഞ ആറു മാസത്തിനിടെ 120 വാഹനാപകടങ്ങളാണ് ഉണ്ടായത്.ട്രാഫിക് പൊലീസ് എത്ര ശ്രമിച്ചിട്ടും ഇവിടെ അപകടങ്ങള്‍ കുറഞ്ഞിരുന്നില്ല.ഇതേത്തുടര്‍ന്ന് ട്രാഫിക് എസ്‌ഐ പളനി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയെ കൂട്ടിക്കൊണ്ടുവന്ന് റോഡിന്റെ പലഭാഗങ്ങളിലായി കുമ്പളങ്ങ ഉടയ്ക്കുകയായിരുന്നു.
എന്നാല്‍ കുമ്പളങ്ങയുടെ ഭാഗങ്ങള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് അപകടകരമാകുന്ന രീതിയില്‍ റോഡില്‍ തന്നെ ഉപേക്ഷിച്ചു. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ എസ്‌ഐയ്ക്കെതിരെ വിമര്‍ശനം ശക്തമായി. ഇതിനു പിന്നാലെയാണ് ഇയാൾക്കെതിരെ നടപടി എടുത്തത്.
Cops break pumpkin on Chennai road to ward off evil; SI booted outhttps://t.co/Rl3XEZHFOf pic.twitter.com/dBDmoKqq4W
— TOIChennai (@TOIChennai) June 10, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here