ഹജ്ജുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി അധികൃതര്‍. മക്കയില്‍ 83 ലേറെ വ്യാജ ഹജ് സ്ഥാപനങ്ങള്‍ കണ്ടെത്തിയതായും ഒന്നര ലക്ഷത്തിലേറെ വിദേശികളെ ചെക്ക് പോസ്റ്റുകളില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ തിരിച്ചയച്ചതായും പബ്ലിക് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു.
Also Read: ഹജ്ജ് തീർഥാടനം വ്യാഴാഴ്ച സമാപിക്കും
മക്കയില്‍ താമസ, തൊഴില്‍ ചട്ടങ്ങള്‍ ലംഘിച്ച 5,800 ലേറെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തീര്‍ഥാടകരുടെ സുരക്ഷയ്ക്ക് ഭംഗംവരുത്തുന്ന എല്ലാ തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ശക്തമായി തടയും. സുരക്ഷാ കേസുകള്‍ വേഗത്തില്‍ നിരീക്ഷിക്കാനും അടിയന്തര സാഹചര്യങ്ങളോട് വേഗത്തില്‍ പ്രതികരിക്കാനും സുരക്ഷാ സൈനികരുടെ ഫീല്‍ഡ് സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here