പൊലീസ് ജീവിതത്തിൻ്റെ യഥാർത്ഥ നേർക്കാഴ്ചകളുമായി ആക്ഷൻ ഹീറോ ബിജു2

പൊലീസ് ജീവിതത്തിൻ്റെ യഥാർത്ഥ നേർക്കാഴ്ചകൾ സമ്മാനിച്ച് പ്രേക്ഷകരെ ആകർഷിച്ച ചിത്രമാണ് 2016ൽ പുറത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജു. എബ്രിഡ് ഷൈനിൻ്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായ ചിത്രം മലയാളസിനിമയിൽ അന്നുവരെ പുറത്തിറങ്ങിയ പൊലീസ് കഥകളിൽ നിന്നെല്ലാം വ്യത്യസ്തമായ ചലച്ചിത്രാനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക് നൽകിയത്. ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണെന്ന പുതിയൊരു വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

also read :ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ ചെറുധാന്യങ്ങളുടെ പങ്ക് പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

ചിത്രത്തിനായുള്ള ഓഡിഷൻ എല്ലാം നേരത്തെ നടത്തിയിരുന്നു. ഇപ്പോൾ ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. പോളി ജൂനിയർ പിക്ചേഴ്‌സാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിക്കുന്നത്.

ഒരു സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങളും അതിനിടയിൽ ഉണ്ടാകുന്ന രസകരമായതും വേദനിപ്പിക്കുന്നതും ആവേശം കൊള്ളിക്കുന്നതുമായ സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിച്ചത്. അനു ഇമ്മാനുവലായിരുന്നു നായിക. ജോജു ജോർജ്, അരിസ്റ്റോ സുരേഷ്, മേഘനാഥൻ, രോഹിണി, വിന്ദുജാ മേനോൻ തുടങ്ങിയവരായിരുന്നു മറ്റുപ്രധാനവേഷങ്ങളില്‍. ജെറി അമൽദേവ് ഈണമിട്ട ​ഗാനവും ശ്രദ്ധനേടിയിരുന്നു.

also read :ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു; പൈലറ്റുമാർക്കായി തെരച്ചിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News